27.4 C
Kottayam
Thursday, June 4, 2026

കേരളത്തില്‍ കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ കുറവ്; സിപിഎമ്മിന് കൂടി, ബിജെപിയ്ക്ക് വലിയ മുന്നേറ്റം

Must read

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് വിഹിതത്തിന്റെ കണക്കുകൾ പുറത്ത്. 2019ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ ഒന്നും രേഖപ്പെടുത്താത്ത കണക്കുകളാണ് ഇക്കുറിയും വന്നിരിക്കുന്നത്. എന്നാൽ ശതമാനക്കണക്കിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ഫലങ്ങൾക്ക് ഇടയാക്കുന്ന കാഴ്‌ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു.

ഇത്തവണയും വോട്ട് വിഹിതത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിലകൊള്ളുന്നത് കോൺഗ്രസ് തന്നെയാണ്. എന്നാൽ കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തെ അപേക്ഷിച്ചു നോക്കുമ്പോൾ അവരുടെ കണക്കുകളിൽ നേരിയ ഇടിവ് പ്രകടമാണ്. ഇത്തവണ 35.06 ശതമാനം വോട്ടുകളാണ് കോൺഗ്രസ് തങ്ങളുടെ പെട്ടിയിൽ വീഴ്ത്തിയത്.

കഴിഞ്ഞ തവണത്തെ രാഹുൽ തരംഗത്തിൽ അവർ നേടിയതാവട്ടെ 38.23 ശതമാനം വോട്ടുകളായിരുന്നു. അതായത് മൂന്ന് ശതമാനത്തിൽ അധികം വോട്ട് വിഹിതമാണ് കോൺഗ്രസിന് ഇത്തവണ കുറഞ്ഞിരിക്കുന്നത്. ഇതും തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് വീണതും കൂട്ടി വായിച്ചാൽ കണക്കുകൾ ഏകദേശം ഒത്തുവരും.

സീറ്റുകളുടെ എണ്ണത്തിൽ ഇടിവുണ്ടായിട്ടില്ലെങ്കിലും വോട്ട് വിഹിതത്തിൽ ഉണ്ടായ കുറവ് കോൺഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കൂടാതെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃശൂരിലെ തോൽവി കൂടി ഈ വോട്ട് വിഹിതത്തെ ബാധിച്ചു എന്ന് വേണം കരുതാൻ.

- Advertisement -

എന്നാൽ കഴിഞ്ഞ തവണ 24.96 ശതമാനം വോട്ടുകളും ഒരു സീറ്റുമായി അനക്കം സൃഷ്‌ടിക്കാതിരുന്ന സിപിഎം ഇക്കുറിയും വലിയ മാറ്റമില്ലാതെ തുടർന്നു. നേരിയ വർധനവാണ് ഇക്കുറി സിപിഎമ്മിന്റെ വോട്ട് വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണ 25.82 ശതമാനം വോട്ടുകൾ സിപിഎം പെട്ടിയിലാക്കി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- Advertisement -

ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ പാർട്ടി. കേരളത്തിൽ ഇതുവരെ ലോക്‌സഭാ സീറ്റ് ഇല്ലാതിരുന്ന അവർ ഇത്തവണ തൃശൂർ പിടിച്ചെടുത്തു. അതിന്റെ പ്രതിഫലനം എന്നോണം വോട്ട് വിഹിതത്തിലും അവർക്ക് ഉയർച്ച ഉണ്ടായിട്ടുണ്ട്. നിലവിൽ 16.68 ശതമാനം വോട്ടുകളാണ് അവർ കേരളത്തിൽ നേടിയത്. കഴിഞ്ഞ വർഷം അത് കേവലം 12.39 ശതമാനമായിരുന്നു.

ശേഷിക്കുന്ന പാർട്ടികളുടെ കണക്കുകൾ ഈ നിലയ്ക്കാണ്: സിപിഐ 6.14 ശതമാനം, മുസ്ലീം ലീഗ് 6.07 ശതമാനം, ബിഎസ്‌പി 0.25 ശതമാനം, കേരള കോൺഗ്രസ് മാണി വിഭാഗം 1.38 ശതമാനം, മറ്റുള്ളവർ 7.81 ശതമാനം എന്നിങ്ങനെയാണ് വോട്ട് വിഹിതത്തിന്റെ കണക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week