24 C
Kottayam
Sunday, June 7, 2026

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ നിര്‍ണ്ണായക തീരുമാനം

Must read

തിരുവനന്തപുരം:വൈദ്യുതി നിരക്ക്‌ വർധന ഉടൻ ഇല്ല. നിലവിലെ താരീഫ്‌ പ്രകാരമുള്ള നിരക്ക്‌ ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന്‌ അനുമതി നൽകി. കഴിഞ്ഞ മാർച്ച്‌ 31 വരെയുള്ള നിശ്‌ചയിച്ചിരുന്ന നിരക്കാണ്‌ നിലവിലും ഒരുമാസം കൂടി തുടരാൻ കമ്മിഷൻ അനുവാദം നൽകിയിരിക്കുന്നത്‌.

കെഎസ്‌ഇബിയുടെ വരവ്‌ ചെലവുകൾ പരിശോധിച്ച്‌ ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക്‌ പ്രാബല്യത്തിലാകേണ്ടതാണ്‌. എന്നാൽ കഴിഞ്ഞ വർഷം മുതൽ അഞ്ച്‌ വർഷത്തെ നിരക്ക്‌ ഒന്നിച്ച്‌ പ്രഖ്യാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചിരുന്നു.

എന്നാൽ മുൻ വർഷവും ഒരു വർഷത്തെ നിരക്ക്‌ വർധനയാണ്‌ നടപ്പാക്കാനായത്‌. ഈ വർഷം നാല്‌ വർഷത്തെ നിരക്ക്‌ വർധനയ്‌ക്കാണ്‌ നടപടികൾ പുരോഗമിക്കുന്നത്‌.  ഇതിനുള്ള പൊതു അദാലത്ത്‌ ഉൾപ്പെടെ കമ്മിഷൻ നടത്തുകയും ചെയ്‌തു. നടപടി ക്രമങ്ങൾ പൂർത്തിയാകും മുറയ്‌ക്ക്‌ പുതുക്കിയ താരീഫ്‌ പ്രസിദ്ധീകരിക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week