24.8 C
Kottayam
Friday, June 5, 2026

കൊട്ടാക്കമ്പൂരിലെ യുവതിയുടെ മരണം ആത്മഹത്യ; പ്രേരണാ കുറ്റത്തിന് സുഹൃത്ത് അറസ്റ്റില്‍

Must read

മൂന്നാര്‍: വട്ടവട കൊട്ടാക്കമ്പൂരിലെ യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു യുവതിയുടെ ആണ്‍സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊട്ടാക്കമ്പൂര്‍ സ്വദേശി എ.രാമചന്ദ്രനെയാണ് (അയ്യപ്പന്‍ – 35) ദേവികുളം എസ്എച്ച്ഒ പി.ജെ.നോബിള്‍ അറസ്റ്റ് ചെയ്തത്. കൊട്ടാക്കമ്പൂര്‍ പെരിയ വീട്ടില്‍ ബാലകൃഷ്ണന്റെ മകള്‍ കലൈവാണിയെയാണ് (31) ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കലൈവാണി ആത്മഹത്യ ചെയ്തതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രാമചന്ദ്രനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുക ആയിരുന്നു.

വട്ടവട ഗ്രാമത്തില്‍ റേഷന്‍കട നടത്തിയിരുന്ന യുവതി നാലുവര്‍ഷമായി ഭര്‍ത്താവുമായി അകന്ന് രണ്ടു കുട്ടികളുമായി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അയല്‍വാസിയായ രാമചന്ദ്രനുമായി യുവതി അടുപ്പത്തിലായിരുന്നു. ശനിയാഴ്ച രാത്രി അമ്മയും മക്കളും മറ്റൊരു വീട്ടില്‍ പോയിരുന്നു. ഇതിനുശേഷം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ രാമചന്ദ്രനും യുവതിയും വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട് ഇയാള്‍ യുവതിയുടെ വീട്ടില്‍ കിടന്നുറങ്ങുകയും ചെയ്തു. ഈ സമയത്താണ് കലൈവാണി ആത്മഹത്യ ചെയ്തത്.

- Advertisement -

പുലര്‍ച്ചെ 2.30ന് എഴുന്നേറ്റപ്പോഴാണ് യുവതി മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്നതു രാമചന്ദ്രന്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ ഷാള്‍ മുറിച്ച് കട്ടിലില്‍ യുവതിയെ കിടത്തിയ ശേഷം സമീപത്തെ വീട്ടിലെത്തി യുവതിയുടെ അമ്മയോട് വിവരം പറഞ്ഞ ശേഷം സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. മറയൂരിലെത്തിയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ജീപ്പ് അന്വേഷിക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. രാമചന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൊട്ടാകമ്പൂരിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week