25.5 C
Kottayam
Friday, June 5, 2026

തമിഴ്നാട് ഡിഐജിയുടെ മരണം; ഗൺമാന്റെ നിർണായക മൊഴി പുറത്ത്

Must read

ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണത്തിൽ ഗൺമാൻ രവിചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതൽ വിജയഭാസ്കർ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയിൽ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ചോദിച്ചിട്ട് മുറിയിലേക്ക് പോയി. എന്നാൽ വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് മുറിയിലേക്ക് പോയതെന്നും മൊഴിയിൽ പറയുന്നു.

അതേസമയം, പിസ്റ്റളും ബുള്ളറ്റുകളും ഇന്നലെ തന്നെ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പൂർണ്ണമായും മാനസിക സംഘർഷം മൂലം ജീവനൊടുക്കുകയായിരുന്നു രവിചന്ദ്രനെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും നൽകുന്ന വിവരം. മറ്റു തരത്തിലുള്ള സമ്മർദ്ദങ്ങളും ഉണ്ടായിരുന്നില്ല. മൂന്ന് നാലു ദിവസമായി ഉറങ്ങാൻ കഴിയുന്നില്ല. കനത്ത മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുന്നു എന്ന് ഭാര്യയോടും ഡോക്ടറോടും പറഞ്ഞപ്പോൾ ഭാര്യ ചെന്നെയിൽ നിന്നെത്തിയിരുന്നതായും അടുത്ത വൃത്തങ്ങളിൽ നിന്നറിയുന്നു. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെയും ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവം രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുന്നത് നിർഭാ​ഗ്യകരമാണെന്നും വ്യക്തിപരമായ സംഘർഷമാണ് മരണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. 

ഇന്നലെയാണ് കോയമ്പത്തൂർ റേഞ്ച് ഡിഐജി സി. വിജയകുമാർ ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്തത്. പ്രഭാതനടത്തത്തിന് ശേഷം ആറേമുക്കാലോടെ റേസ് കോഴ്സിലെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയ സി. വിജയകുമാർ, സുരക്ഷാ ജീവനക്കാരനോട് സർവീസ് തോക്ക് ചോദിച്ചുവാങ്ങി പിന്നാലെ സ്വയം നിറയൊഴിക്കുകയായിരുന്നു. ശബ്ദം കേട്ട് മറ്റ് പൊലീസുകാർ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി സഹപ്രവർത്തകന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത വിജയകുമാർ രണ്ട് മൂന്ന് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വിജയകുമാര്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുണ്ട്.

2009 ബാച്ചിലെ ഉദ്യോഗസ്ഥനായ വിജയകുമാർ ജനുവരിയിലാണ് കോയമ്പത്തൂർ റേഞ്ച് ഡിഐജിയായി ചുമതലയേറ്റെടുത്തത്. കോളിളക്കമുണ്ടാക്കിയ പല കേസുകളുടെയും അന്വേഷണത്തിന് നേതൃത്വം വഹിച്ച ഉദ്യോ​ഗസ്ഥനാണ് വിജയകുമാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week