24.1 C
Kottayam
Sunday, June 7, 2026

മോഡലുകളുടെ മരണം: ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുടുങ്ങിയതായും തിരികെ കായലിൽ ഇട്ടതായും മത്സ്യത്തൊഴിലാളിയുടെ മൊഴി , വീണ്ടും തിരച്ചിൽ

Must read

കൊച്ചി: വാഹനാപകടത്തിൽ മോഡലുകൾ മരണപ്പെട്ട കേസിൽ സുപ്രധാന തെളിവായ ഹാർഡ് ഡിസ്ക് കായലിൽനിന്ന് കിട്ടിയതായും എന്നാൽ ഇത് തിരികെ കായലിൽ തന്നെയിട്ടെന്നും മത്സ്യത്തൊഴിലാളി മൊഴി നൽകിയതായി പോലീസ്. തിങ്കളാഴ്ച രാവിലെ 10-ന് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ മീൻപിടിച്ച വള്ളക്കാരനാണ് ഹാർഡ് ഡിസ്ക് ലഭിച്ചത്. എന്നാൽ, ഇത് തിരിച്ചറിയാനാകാതെ പോയ മീൻപിടിത്തക്കാരൻ ഹാർഡ് ഡിസ്ക് വീണ്ടും കായലിലേക്ക് തള്ളുകയായിരുന്നു. ഇതോടെ കായലിൽ തള്ളിയ ഹാർഡ് ഡിസ്ക് കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ സഹായം തേടുമെന്ന് അന്വേഷണസംഘം പറഞ്ഞു.

ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഹാർഡ് ഡിസ്ക് തിങ്കളാഴ്ച മീൻപിടിത്തക്കാരന്റെ വലയിൽ കുടുങ്ങിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇത് എന്താണെന്ന് തിരിച്ചറിയാൻ കഴിയാതിരുന്ന ഇയാൾ തിരികെ കായലിലേക്ക് തന്നെ എറിയുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് ടീം കായലിൽ പരിശോധനയ്ക്കിറങ്ങുന്നതിന് മുമ്പായിരുന്നു ഈ സംഭവം.

- Advertisement -

ഹാർഡ് ഡിസ്ക് കണ്ടെത്താൻ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് വീണ്ടും തിരച്ചിൽ നടത്താനാണ് പോലീസിന്റെ നീക്കം. വല ഉപയോഗിച്ചും കായലിൽ തിരച്ചിൽ നടത്തും. അതേസമയം, മത്സ്യത്തൊഴിലാളിക്ക് ഹാർഡ് ഡിസ്ക് കിട്ടിയെന്ന വെളിപ്പെടുത്തൽ പോലീസിന്റെ തിരക്കഥയാണെന്നും ആക്ഷേപമുണ്ട്. ഹാർഡ് ഡിസ്ക് കണ്ടെത്താൻ അന്വേഷണം വൈകിപ്പിച്ചെന്ന സാഹചര്യത്തിൽ പോലീസിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു. ഇത് ചെറുക്കാനുള്ള നീക്കമാണോ പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week