ഭര്‍ത്താവിന്റെ മരണം അറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസത്തോളം

അടൂര്‍: ഭര്‍ത്താവ് മരിച്ച വിവരമറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് 4 ദിവസത്തോളം. പഴകുളം സ്വദേശി ഫിലിപ്പോസ് ചെറിയാന്‍ (76) ആണ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോന്‍സയും മാത്രമായിരുന്നു വീട്ടില്‍ താമസം. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച രാവിലെ അയല്‍വാസി ഇവരുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. അപ്പോള്‍ ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്. ഇതോടെ ഈ അയല്‍വാസി വിവരം പുനലൂരില്‍ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ഇന്നലെ രാവിലെ 11ന് ആംബുലന്‍സുമായി എത്തി.

ഈ സമയമാണ് മരണം അറിയുന്നത്. അല്‍ഫോന്‍സ മാനസിക നില തെറ്റിയതു പോലെയാണു സംസാരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സീന്‍ എടുത്തിരുന്നു. മരണ കാരണം വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News