KeralaNews

കാട്ടുപോത്ത് ആക്രമണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം

കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ കാട്ടുപോത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ജില്ലാ കലക്ടര്‍ ജയശ്രീയാണ് ധനസഹായം പ്രഖ്യാപിച്ചത്. ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും. തിങ്കളാഴ്ചക്കകം ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങിയാല്‍ വെടിവെക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും യോഗം ചേര്‍ന്ന് ആവശ്യമെങ്കില്‍ അനുമതി നീട്ടി നല്‍കും. പ്രദേശത്ത് ആര്‍.ആര്‍.ടി ഫോഴ്സിനെ നിയോഗിക്കും. അപകടത്തില്‍ കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാരിന് ശുപാര്‍ശ കൈമാറുമെന്നും ജില്ലാ കലക്ടര്‍ ജയശ്രീ പറഞ്ഞു.

ഇന്ന് രാവിലെയാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് പിന്നീട് മരിച്ചു. രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചാക്കോയുടെ കാലുകള്‍ രണ്ടും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

ചാക്കോയെ ആക്രമിച്ചതിന് ശേഷം പോത്ത് തോമസിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പ്രദേശത്ത് ആനയടക്കമുള്ള മൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്തിന്റെ ആക്രമണം ഇതാദ്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് കാട്ടുപോത്ത് ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബഫര്‍സോണുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുള്ള പ്രദേശമാണിത്.

പുലര്‍ച്ചെയായത് കൊണ്ട് തന്നെ അധികമാളുകള്‍ പ്രദേശത്തില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.കാര്‍ഷിക മേഖലയിലുള്ളവര്‍ താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. അടുത്തടുത്ത വീടുകളിലുള്ളവരാണ് ചാക്കോയും തോമസും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button