ഇടുക്കി:പഠനോപകരണ വിതരണത്തിന്റെ പേരില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെയും സംഘത്തിന്റെയും ഇടമലക്കുടി സന്ദര്‍ശനം വിവാദത്തിലേക്ക്. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ യാത്രക്കെതിരെ സിപിഐ യുവജന സംഘടന പൊലീസില്‍ പരാതി നല്‍കി. നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ പ്രാദേശിക നേതാവ് അഡ്വ. ചന്ദ്രപാല്‍ ആവശ്യപ്പെട്ടു. എംപിയും സംഘവും ഇടമലക്കുടിയിലേക്ക് വിനോദയാത്ര നടത്തുകയായിരുന്നെന്നും സിപിഐ ആരോപിച്ചു. പ്രമുഖ വ്‌ലോഗറുടെ കൂടെയായിരുന്നു എംപിയുടെ യാത്ര.
ഞായറാഴ്ചയാണ് ഒന്നരവര്‍ഷമായി ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാന ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണത്തിനായി ഇടുക്കി എം ഡീന്‍ കുര്യക്കോസും സംഘവും പോയത്. യാതൊരുവിധ കൊവിഡ് മാനദണ്ഡവും പാലിക്കാതെയും പരിശോധന നടത്താതെയും ഉല്ലാസയാത്ര നടത്തിയാണ് സംഘം മടങ്ങിയതെന്ന് എഐ വൈഎഫ് ആരോപിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊലീസിന് പരാതി നല്‍കി.
എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റ പ്രവര്‍ത്തന മേഖഖ സന്ദര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എംപിക്കൊപ്പമെത്തിയവരാണ് സന്ദര്‍ശന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എംപി ക്കൊപ്പം ഉല്ലാസയാത്രയെന്നാണ് യൂട്യൂബില്‍ തലക്കെട്ട് നല്‍കിയത്. എന്നാല്‍ ചിത്രം വിവാദമായതോടെ തലക്കെട്ട് മാറ്റി.