24.8 C
Kottayam
Friday, June 5, 2026
No menu items!

ക്ഷേത്രഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ടത് അഴുകിയ മൃതദേഹം,സമീപം വിഷക്കുപ്പി

Must read

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ ഒന്നര മാസം മുമ്പ് കാണാതായ മധ്യവയസ്‌കന്‍റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. പുല്‍പ്പള്ളി മണ്ഡപമൂല അശോകവിലാസത്തില്‍ രത്‌നാകരന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ സീതാദേവി ക്ഷേത്രഭൂമിയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത്‌നാകരന വീട്ടില്‍നിന്നും കാണാതായത്.

ഇതിന് ശേഷം 47 ദിവസം പിന്നിട്ടിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.

പുല്‍പ്പള്ളി എസ് ഐ സി ആര്‍ മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം സുല്‍ത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, വയനാട്ടിൽ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കാണാതായ വിമിജയുടെ മൊബൈലിൽ നിന്നുള്ള ഒടുവിലെ സിഗ്നൽ കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിൽ വയനാട് കമ്പളക്കാട് പൊലീസ് സംഘം ഫറോക്കിലേക്ക് പുറപ്പെട്ടു. വിമിജയുടെ ഭർത്താവ് ജെഷിയുമായാണ് പൊലീസ് ഫറോക്കിലേക്ക് പോയത്. ഈ മാസം 18 ന് ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞാണ് കമ്പളക്കാട് നിന്ന് വിമിജ അഞ്ച് മക്കളെയും കൂട്ടി പോയത്.

- Advertisement -

എന്നാൽ ആറ് പേരും അവിടെ എത്തിയില്ല. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെയാണ് ഭർത്താവ് കമ്പളക്കാട് പൊലീസിന് പരാതി നൽകിയത്. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (ഒൻപത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരാണ് ഉണ്ടായിരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week