24.2 C
Kottayam
Sunday, June 7, 2026

സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം; നാളെ ഭൂമിയില്‍ പതിക്കും

Must read

സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം. ഭൂമിയുടെ നേര്‍ക്കാണ് സൂര്യനില്‍ നിന്നുള്ള പ്ലാസ്മകള്‍ വരുന്നത്. ഏപ്രില്‍ 14 ഓടെ ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള AR2987 എന്ന സണ്‍ സ്പോട്ടാണ് നിലവില്‍ പൊട്ടിത്തെറിച്ച് പ്ലാസ്മകള്‍ പുറംതള്ളുന്നത്. സൂര്യനിലെ കറുത്ത ഭാഗങ്ങളാണ് സണ്‍സ്പോട്ടുകള്‍. ഇവയ്ക്ക് ആയുസ് കുറവായിരിക്കും. ഏപ്രില്‍ 11നാണ് AR2987 പൊട്ടിത്തെറിച്ച് സി-ക്ലാസ് സോളാര്‍ ഫ്ളെയര്‍ ( വിയ അളവിലുള്ള റേഡിയേഷന്‍) പുറത്തുവിട്ട് തുടങ്ങിയത്. സണ്‍സ്പോട്ടിന് മുകളിലുള്ള പ്ലാസ്മയും കാന്തിക വലയങ്ങളും തകരുമ്പോഴാണ് വലിയ അളവില്‍ റേഡിയേഷന്‍ ഉണ്ടാകും.

സി-ക്ലാസ് ഫ്ളെയറുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. ഇത് ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ ഏപ്രില്‍ 11 ലെ പ്രതിഭാസ് കൊറേണല്‍ മാസ് ഇജക്ഷന് (സിഎംഇ ) വഴിവച്ചിട്ടുണ്ട്. ഈ സിഎംഇ ഭൂമിയുടെ കാന്തിക വലയത്തില്‍ പതിക്കുമ്പോള്‍ ചാര്‍ജ്ഡ് പാര്‍ട്ടിക്കിള്‍സ് നോര്‍ത്ത്, സൗത്ത് പോളുകളിലെ കാന്തിക വലയവുമായി സമ്പര്‍ക്കത്തില്‍ വരികയും തുടര്‍ന്ന് ഫോട്ടോണിന്റെ രൂപത്തില്‍ ഊര്‍ജം പുറംതള്ളുകയും, ഇത് അറോറ എന്ന പ്രതിഭാസത്തിന് ( നോര്‍തേണ്‍, സതേണ്‍ ലൈറ്റ്സ്) കാരണമാവുകയും ചെയ്യുന്നു.

തിങ്കളാഴ്ച മുതല്‍ സൂര്യനില്‍ നിന്ന് പുറംതള്ളപ്പെടുന്ന സിഎംഇ ചെറിയ രീതിയില്‍ ജിയോമാഗ്‌നറ്റിക് സ്റ്റോമിന് വഴിവയ്ക്കുകയും ഇത് സാറ്റലൈറ്റ് പ്രവര്‍ത്തനത്തെ ചെറിയ രീതിയില്‍ തടസപ്പെടുത്തുകയും ചെയ്തേക്കാമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week