KeralaNews

കുടിവെള്ളം ശേഖരിയ്ക്കാൻ പോകുന്നതിനിടെ കോട്ടയം പള്ളത്ത് കായലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം:ശുദ്ധജലം ശേഖരിക്കാൻ പോകവെ കോട്ടയത്ത് നാട്ടകം പഴുക്കാനിലം കായലിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
ആറായിരം ചിറ ഭാഗത്ത് നീണ്ടുശേരിൽ രതീഷ് (മണിക്കുട്ട-36) ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴരയോടെ കണ്ടെത്തിയത്.

ചെത്തുതൊഴിലാളിയായ ശശി പെരിഞ്ചേരിയിൽ പണിക്കായി പഴുക്കാനിലം ഭാഗത്തു കൂടി വള്ളത്തിൽ പോകവെ ആടൽ കൂടി നിന്ന സ്ഥലത്ത് മൃതദേഹം തങ്ങി നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു.രാവിലെ ഫയർഫോഴ്സിൻ്റെ സ്കൂബാ ടീം അടക്കം തെരച്ചിൽ നടത്താൻ സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതോടെ ഇത് കരക്കെത്തിച്ചു.
ചിങ്ങവനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button