മണിപ്പുഴയില്‍ തോട്ടില്‍ യുവാവിന്റെ മൃതദേഹം

കോട്ടയം: മണിപ്പുഴയിലെ കൈത്തോട്ടില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വേങ്ങര വേളോട്ട് പടിക്കല്‍ ശശിയുടെ മകന്‍ സുധീഷ്(33) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിന്റെ തുടക്കത്തിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. അരയറ്റം വെള്ളമുള്ള തോട്ടില്‍ തല മാത്രം പുറത്ത് കാണത്തക രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്.

മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പിന്നിലായാണ് മൃതദേഹം കണ്ടെത്തിയത്. കടകളില്‍ ജോലി ചെയ്യുന്ന ആളുകളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. ഇയാളുടെ കടയുടെ തൊട്ടുപിന്നിലായാണ് തോട്. കലുങ്കിന് സമീപമിരുന്നപ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീണതാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവമറിഞ്ഞ് ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടി. പോലീസും അഗ്‌നിരക്ഷാ സേനയും എത്തിയ ശേഷം മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റും. പോലീസ് എത്തി മൃതദേഹം പുറത്തെടുത്താല്‍ മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിക്കൂ. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News