KeralaNewsRECENT POSTS
വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ ഒന്നര വയസുകാരന്റെ മൃതദേഹം കടലില്‍! സംഭവം കണ്ണൂരില്‍; ദുരൂഹത
കണ്ണൂര്‍: വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ ഒന്നര വയസുകാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യിലിന് സമീപമുള്ള കടല്‍ഭിത്തിയോട് ചേര്‍ന്ന് കണ്ടെത്തിയത്. കുട്ടിയെ ഇന്ന് രാവിലെ കാണാതായതായി പ്രണവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. കൊലപാതകമെന്ന് സംശയിക്കുന്നതായി കുട്ടിയുടെ അമ്മയുടെ ബന്ധു പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News