മകളുടെ മൃതദേഹം വീടിനുള്ളിൽ, അച്ഛൻ തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ’; കോട്ടയത്ത് ദുരൂഹതയായി രണ്ട് മരണം

കോട്ടയം : വൈക്കം അയ്യർകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും  മരിച്ച നിലയിൽ കണ്ടെത്തി. അയ്യർകുളങ്ങര സ്വദേശി ജോർജ് ജോസഫ് (72), മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്. ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News