25.5 C
Kottayam
Friday, September 27, 2024

‘നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകള്‍ നേരിട്ട സ്ത്രീയാണ് എന്റെ അമ്മ’; മകളുടെ വികാര നിര്‍ഭരമായ കുറിപ്പ് വൈറല്‍

Must read

നിറത്തിന്റെയും ശാരീരിക ഘടനയുടെയും പേരില്‍ നിരവധി പേരാണ് ക്രൂശിക്കപ്പെടാറുള്ളത്. ഇപ്പോള്‍ തന്റെ അമ്മയും നേരിട്ട കളിയാക്കലുകളും മറ്റും തുറന്നു പറയുന്ന മകളുടെ കുറിപ്പാണ് വൈറലാകുന്നത്. അന്‍സി വിഷ്ണുവാണ് തന്റെ അമ്മ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പങ്കുവെച്ചത്. ഇരുണ്ട നിറമായതിന്റെ പേരിലും മുടി കുറവായതിന്റെ പേരില്‍ തന്റെ അമ്മ ഏറ്റുവാങ്ങിയ പരിഹാസങ്ങളും അന്‍സി തുറന്ന് പറയുന്നു.

അന്‍സിയുടെ കുറിപ്പ്;

അമ്മ കറുത്തതായിരുന്നു, അമ്മക്ക് മുടി കുറവായിരുന്നു. ഈ കാരണങ്ങളുടെ പേരില്‍ അമ്മ ആള്‍ക്കൂട്ടങ്ങളില്‍, കല്യാണ വീടുകളില്‍, പിറന്നാള്‍ വീടുകളില്‍, മരണ വീടുകളില്‍ ഒക്കെയും കളിയാക്കല്‍ നേരിട്ടുണ്ട്. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകള്‍ നേരിട്ട സ്ത്രീയാണ് അമ്മ. കടുത്ത നിറങ്ങള്‍ ഇഷ്ടമുള്ള അമ്മ നിറം മങ്ങിയ സാരികള്‍ ഉടുത്ത് കളിയാക്കലുകളെ അതിജീവിച്ചു. പ്രിയപ്പെട്ട നിറമുള്ള സാരി ഉടുത്തപ്പോഴൊക്കെ ‘ഒന്നൂടി കറുത്തു’ എന്നുള്ള ചിരിയോട് കൂടിയുള്ള വര്‍ത്തമാനങ്ങള്‍ അമ്മ കേട്ട് കൊണ്ടിരുന്നു.

ചുവപ്പും നീലയും നിറമുള്ള ഭംഗിയുള്ള സാരികള്‍ അലമാരയുടെ അടിത്തട്ടില്‍ മടക്കി വെച്ച്, എവിടെയെങ്കിലും യാത്ര പുറപ്പെടുപ്പോള്‍ ആ സാരികള്‍ ഓരോന്നായി ശരീരത്തോട് ചേര്‍ത്ത് വെച്ച് ഇതെനിക്ക് ചേരില്ലല്ലേ, ഇതുടുത്താല്‍ ഞാന്‍ ഒന്നൂടി കറുക്കും അല്ലെ എന്ന് അമ്മ പറയാറുണ്ട്, അങ്ങനെ അമ്മ പറയാനുള്ള കാരണക്കാര്‍ അതുവരെ നീ കറുത്തതല്ലേ ഈ നിറങ്ങള്‍ ഒന്നും നിനക്ക് ചേരില്ലെന്ന് അമ്മക്ക് ചുറ്റും നിന്ന് പറഞ്ഞവരാണ്..

അമ്മ പൊട്ട് തൊടാറില്ല, പൊട്ട് തൊട്ടാല്‍ ഒന്നൂടി കറുപ്പ് കൂടുതല്‍ തോന്നുമെന്ന അഭിപ്രായം അമ്മക്ക് ചുറ്റും നിരവധി വട്ടം വന്ന് പോയിട്ടുണ്ട്. ഇഷ്ടപ്പെട്ട നിറങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കാതെ, പൊട്ട് തൊടാതെ അമ്മ വല്ലാതെ bodyshaming നേരിട്ടുണ്ട്. എന്റെ കല്യാണത്തിന് സാരു എടുക്കുമ്പോള്‍ ഒരു ചുമന്ന പട്ട് സാരീ എടുത്ത് ശരീരത്തോട് ചേര്‍ത്തിട്ട് ഇതെനിക്ക് ഇഷ്ടായി പക്ഷേ ഇതുടുത്താല്‍ ഒന്നൂടി കറുപ്പ് തോന്നുമെന്ന് പറഞ്ഞ് അമ്മ ആ സാരി മാറ്റിവെച്ചു.

കല്യാണ തലേന്ന് ആ ചുമന്ന പട്ട് സാരിയാണ് ഞാന്‍ അമ്മക്ക് സമ്മാനം നല്‍കിയത്, അമ്മ ഇതുടുത്താല്‍ മതി എന്ന് ശാസിക്കുകയും ചെയ്തു. പിറ്റേന്ന് അമ്മ ആ സാരിയുടുത്തു, പൊട്ട്തൊട്ടു, മുല്ലപ്പൂ ചൂടി. നാളതു വരെ അമ്മ നേരിട്ട കളിയാക്കലുകള്‍ കുട്ടിക്കാലം മുതല്‍ കാണുന്നതാണ് ഞാന്‍. അമ്മക്കുള്ള എന്റെ ഏറ്റവും വലിയ സമ്മാനം അമ്മയുടെ ഇഷ്ടങ്ങളെ അമ്മയോട് കൂടെ ചേര്‍ക്കുക എന്നതായിരുന്നു. ഓസ്‌കര്‍ വേദിയില്‍ തന്റെ ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിയ അവതാരകനെ തല്ലിയ വില്‍ സ്മിത്തിനെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് അമ്മയെയാണ്.

കാലങ്ങളോളം നിറത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ട അമ്മ. പ്രതികരിക്കാന്‍ എനിക്ക് അറിയാതിരുന്ന നാളുകളില്‍, നിറം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ ഇഷ്ടങ്ങള്‍ ഒളിപ്പിച്ച അമ്മ. പല്ല് പൊങ്ങിയവനെ, മുടിയില്ലാത്തവനെ, കറുത്തവരെ, പൊക്കം ഇല്ലാത്തവരെ, കളിയാക്കി ഒളിഞ്ഞും തെളിഞ്ഞും ചിരിച്ച് അവരെ വേദനിപ്പിച്ചു കരയിപ്പിക്കലാണ് കാലങ്ങളായി നമ്മള്‍ ചെയ്യുന്നത്. കുറവുകളുള്ള ശരീരത്തിലെ വിശാലമായ മനസ് ആരും കാണാന്‍ ശ്രെമിക്കുന്നില്ല എന്നതാണ് സത്യം. ആരുടേയും ശരീരത്തെ കളിയാക്കരുത് എന്നതാണ് നമ്മള്‍ ആദ്യം പഠിക്കേണ്ട പാഠം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week