KeralaNews

കണ്ണൂര്‍ കേളകത്ത് നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു;പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു.

പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്ന. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം പോസ്റ്റുമോർട്ടം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button