28.4 C
Kottayam
Saturday, June 6, 2026

ഞാന്‍ കണ്ട ഏറ്റവും മികച്ച പേസ് ബൗളര്‍ ആ ഇന്ത്യന്‍ താരം’; ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം

Must read

സിഡ്‌നി: ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യന്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും ഒരു ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായിരുന്ന ഡാരന്‍ ലീമാന്‍. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് ലീമാന്‍ താന്‍ കണ്ട ഏറ്റവും മികച്ച പേസറെന്ന് വിശേഷിപ്പിച്ചത്.

താന്‍ ജീവത്തില്‍ ഇന്നുവരെ കണ്ടതില്‍ ഏറ്റവും മികച്ച പേസര്‍ എന്നാണ് ബുമ്രയെ ലീമാന്‍ വിശേഷിപ്പിച്ചത്. രോഹിത് ശര്‍മയുടെ പിന്‍ഗാമായായി ബുമ്ര ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവുമെന്ന കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും ലീമാന്‍ പിടിഐയോട് പറഞ്ഞു. ഈ പരമ്പരയില്‍ ഇതുവരെ 30 വിക്കറ്റുകള്‍ ബുമ്ര സ്വന്തമാക്കി എന്നു പറയുമ്പോള്‍ തന്നെ അവന്റെ പ്രഭാവം മനസിലാവും. അവന്‍ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല.

- Advertisement -

1999ലെയും 2003ലെയും ഓസ്‌ട്രേലിയയുടെ ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് ലീമാന്‍. ഞാന്‍ വസീം അക്രത്തിന്റെയും ഗ്ലെന്‍ മക്ഗ്രാത്തിന്റെയുമെല്ലാം ബൗളിംഗ് കാണുകയും നേരിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പരമ്പരയില്‍ ഇവര്‍ക്കാര്‍ക്കും ഉണ്ടാക്കാന്‍ കഴിയാത്ത പ്രഭാവമാണ് ജസ്പ്രീത് ബുമ്ര ഈ പരമ്പരയില്‍ സൃഷ്ടിച്ചത്. ഒരുപക്ഷെ 2013-2014 ആഷസ് പരമ്പരയില്‍ മിച്ചല്‍ ജോണ്‍സണുശേഷം ഒരു പേസ് ബൗളര്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്നത് ആദ്യമായിട്ടായിരിക്കുമെന്നും ലീമാന്‍ പറഞ്ഞു.

- Advertisement -

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തെക്കുറിച്ചും ലീമാന്‍ പ്രതികരിച്ചു. ബൗളിംഗിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കകളൊന്നുമില്ലെങ്കിലും ബാറ്റിംഗിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ലീമാന്‍ പറഞ്ഞു. ബൗളിംഗില്‍ ലാന്‍സ് മോറിസ്, സേവിയര്‍ ബാര്‍ട്ലെറ്റ് തുടങ്ങിയ പ്രതിഭാധനരായ യുവതാരങ്ങളുണ്ട്. സ്പിന്നര്‍മാരും കുഴപ്പമില്ല.

- Advertisement -

പക്ഷെ ബാറ്റിംഗില്‍ എനിക്ക് കടുത്ത ആശങ്കയുണ്ട്. മഹാന്‍മാരായ താരങ്ങള്‍ വിരമിക്കുമ്പോള്‍ അവര്‍ക്ക് പകരം ആരെന്നത് വലിയ ചോദ്യമാണ്. ബൗളിംഗില്‍ സ്റ്റാര്‍ക്കും കമിന്‍സും അടുത്ത ആഷസ് പരമ്പര വരെയെങ്കിലും ടീമിന്റെ ബൗളിംഗ് കുന്തമുനകളായി തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലീമാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week