30.5 C
Kottayam
Saturday, October 5, 2024

ഉഷ്ണതരംഗം:ഡാലസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു

Must read

ഡാലസ്: ഡാലസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു. ഈ വേനൽക്കാലത്ത് ചൂടു മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഡാലസ് കൗണ്ടിയിലേത്. 

66 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. മറ്റു വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡാലസ് കൗണ്ടി അധികൃതര്‍ അറിയിച്ചു. ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും ഉയര്‍ന്ന താപനിലയുള്ള സമയങ്ങളില്‍ പുറത്തു പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ധാരാളം വെള്ളം കുടിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

യൂറോപ്പിൽ വേനൽ കാലമായതോടെ കൊടും ചൂടിൽ നട്ടംതിരിഞ്ഞ് ജനം. കാലാവസ്ഥയിലെ മാറ്റം വലിയ തോതിലുള്ള കാർഷിക നാശത്തിനും തീ പിടിത്തതിനും കാരണമായിട്ടുണ്ട്. കാട്ടുതീ പടർന്ന് വീടുകൾ കത്തിനശിക്കുകയും ഉഷ്ണതരംഗത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. യൂറോപ്പിലെ ഓരോ രാജ്യത്തും വ്യാപകമായ നാശനഷ്ടം സംഭവിച്ചതായി ഇവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബ്രിട്ടനിൽ ചരിത്രത്തിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ജർമനിയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ഇന്നലെ. പോർച്ചുഗലിലും സ്പെയിനിലുമായി ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായാണ് പുറത്തു വരുന്ന വാർത്തകൾ. ഈ മാസം 12 ന് ശേഷം മാത്രം ഫ്രാൻസിൽ 50000 ത്തോളം ഏക്കർ ഭൂമിയാണ് കത്തി നശിച്ചത്.

വരാനിരിക്കുന്ന ദിവസങ്ങളിലും ഉഷ്ണം കടുക്കുമെന്നാണ് ഐക്യ രാഷ്ട്ര സംഘടന നൽകുന്ന മുന്നറിയിപ്പ്. കൊടും ചൂട് കാരണം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രമായി നിലനിൽക്കുമെന്നും ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴിലുള്ള അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്.

യൂറോപ്പിലെ മറ്റൊരു പ്രധാന രാജ്യമായ ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതായാണ് പുറത്ത് വരുന്ന വിവരം. ഇറ്റലിയിൽ അഞ്ച് പ്രധാന നഗരങ്ങളിൽ, ഭരണകൂടം വരൾച്ചാ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വൻകരയിലെ മറ്റൊരു വലിയ രാജ്യമായ ഫ്രാൻസിൽ ചൂട് കുത്തനെ ഉയർന്നത് റെയിൽ ഗതാഗതത്തെ ബാധിച്ചു. റെയിൽ പാളങ്ങൾ നിയന്ത്രണാതീതമായി ചൂടാകുന്നത് വെല്ലുവിളിയാണ് ഫ്രാൻസിൽ സൃഷ്ടിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

Popular this week