28.8 C
Kottayam
Thursday, June 4, 2026

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ‘ധന്യന്‍’ പദവിയിലേക്ക്: സുപ്രധാന നടപടിയുമായി വത്തിക്കാന്‍

Must read

വത്തിക്കാന്‍ സിറ്റി: ദൈവദാസന്‍ ബിഷപ്പ് മാര്‍ മാത്യു മാക്കീല്‍ ‘ധന്യന്‍’ പദവിയിലേക്ക്. അദ്ദേഹത്തിന്റെ വീരോചിതപുണ്യങ്ങള്‍ക്കു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു. മാര്‍പാപ്പയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച ഡിക്രി വിശുദ്ധരുടെ നാമകരണച്ചടങ്ങുകള്‍ക്കായുള്ള വത്തിക്കാന്‍ മെത്രാന്‍സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോ പ്രസിദ്ധീകരിച്ചു. പ്രഖ്യാപനം ധന്യപദവിയിലേക്കു വഴിതെളിക്കും.

വിശുദ്ധപദവിയിലേക്കുള്ള പ്രയാണത്തില്‍ രണ്ടാമത്തേതാണു ധന്യന്‍ പദവി. ആദ്യത്തേതാണു ദൈവദാസന്‍ പദവി. പിന്നീടുള്ളതാണു വാഴ്ത്തപ്പെട്ടവന്‍/വാഴ്ത്തപ്പെട്ടവള്‍ പദവി. തുടര്‍ന്നാണു വിശുദ്ധന്‍, വിശുദ്ധ പ്രഖ്യാപനങ്ങള്‍ വരുന്നത്. 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറലായിരുന്നു മാര്‍ മാത്യു മാക്കീല്‍. 1911ല്‍, ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയത്തിന്റെ പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായി നിയമിക്കപ്പെട്ടു. കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം.

- Advertisement -

- Advertisement -

2009 ജനുവരി 26ന് ആണു ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. മതാധ്യാപക, വിദ്യാഭ്യാസ മേഖലകളില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സന്യാസജീവിതത്തിലേക്കുള്ള വിളി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം.

- Advertisement -

കോട്ടയം മാഞ്ഞൂര്‍ മാക്കീല്‍ പുത്തന്‍പുരയില്‍ തൊമ്മന്‍-അന്ന ദമ്പതികളുടെ മകനായി 1851 മാര്‍ച്ച് 27നു ജനിച്ചു.1874 മേയ് 30നു വൈദികപട്ടം സ്വീകരിച്ചു. 1896 ജൂലൈ 28നു ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ടു. 1911 ഓഗസ്റ്റ് 29നു കോട്ടയം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി. 1914 ജനുവരി 26നു കാലം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week