25.6 C
Kottayam
Sunday, November 17, 2024
test1
test1

തൊഴിലാളിയ്ക്ക് ദിവസവേതനം ഏറ്റവും കൂടുതൽ കേരളത്തിൽ; ഗുജറാത്തും മഹാരാഷ്ട്രയും പിന്നിൽ; കണക്കുകൾ പുറത്തുവിട്ട് ആർബിഐ

Must read

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസവേതനം സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തു വിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേരളത്തിലാണ് തൊഴിലാളികൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം ദിവസവേതനം കിട്ടുന്നത് എന്നാണ് കണക്കുകൾ. കേരളത്തിനു തൊട്ടുപിന്നിൽ ജമ്മു കശ്മീരുമുണ്ട്. നിർമാണത്തൊഴിലാളികൾക്ക് ഏറ്റവും കുറച്ച് വരുമാനം കിട്ടുന്ന ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് കേരളത്തിലെ കൂലി. കേരളത്തിൽ ഒരു നിർമാണത്തൊഴിലാളിയ്ക്ക് ശരാശരി 837.3 രൂപ കൂലി ലഭിക്കുന്നുണ്ടെന്നാണ് റിസർവ് ബാങ്കിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

നിർമാണത്തൊഴിലാളികൾക്ക് ഏറ്റവുമധികം ദിവസക്കൂലിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്നാടുമുണ്ട്. എന്നാൽ ഏറ്റവുമധികം വ്യവസായവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളായ ഗുജറാത്തിലും മഹാരാഷ്ട്രയിലും ദിവസവേതനം കുറവാണെന്നും ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നു. ആർബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ കൈപ്പുസ്തകത്തിലാണ് ഈ കണക്കുകളുള്ളത്.

കേരളത്തിൽ നിർമാണത്തൊഴിൽ ചെയ്യുന്നയാൾക്ക് പ്രതിദിനം 837.3 രൂപ ലഭിക്കുമ്പോൾ ത്രിപുരയിൽ കൂലി 250 രൂപ മാത്രമണ്. മധ്യപ്രദേശിലാകട്ടെ 267 രൂപ മാത്രമാണ് കൂലി. എന്നാൽ അതിവേഗം വികസിക്കുന്ന ഗുജറാത്തിൽ തൊഴിലാളിയ്ക്ക് ലഭിക്കുന്ന കൂലി 296 രൂപ മാത്രമാണ്. മഹാരാഷ്ട്രയിലാകട്ടെ 362 രൂപ ദിവസക്കൂലി ലഭിക്കുമെന്നും ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിനു പുറത്ത് 500 രൂപയിലധികം ദിവസക്കൂലി ലഭിക്കുന്ന ഒരേയൊരു സംസ്ഥാനം ജമ്മു കശ്മീർ മാത്രമാണ് – 519 രൂപ. തമിഴ്നാട്ടിൽ 478 രൂപയും ആന്ധ്രാ പ്രദേശിൽ 409 രൂപയുമാണ് നിർമാണത്തൊഴിലിന് ഒരു ദിവസം ശരാശരി കൂലി. ഹിമാചൽ പ്രദേശിലാകട്ടെ 462 രൂപയും.

ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്കും ദിവസവേതനം നൽകുന്നതിൽ കേരളമാണ് മുന്നിൽ. കേരളത്തിലെ ഗ്രാമങ്ങളിൽ ഒരു തൊഴിലാളിയ്ക്ക് 681.8 രൂപയാണ് ദിവസവേതനം ലഭിക്കുന്നത്. കാർഷിക, കാർഷികേതര മേഖലകളിലും കേരളമാണ് ദിവസവരുമാനത്തിൽ മുന്നിൽ. തൊട്ടുപിന്നിൽ ഹിമാചൽ പ്രദേശ് ആണ്. ഗുജറാത്തും മധ്യപ്രദേശുമാണ് ഗ്രാമീണമേഖലയിൽ ഏറ്റവും കുറച്ച് ദിവസക്കൂലി ലഭിക്കുന്ന സ്ഥലങ്ങൾ.

അതേസമയം വ്യവസായവത്കരണത്തിലും വളർച്ചയിലും കേരളം പിന്നിലാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 2020ലെ കണക്കുകൾ പ്രകാരം ഏറ്റവുമധികം ഫിക്സഡ് ക്യാപിറ്റൽ സമാഹരിച്ച സംസ്ഥാനം ഗുജറാത്താണ്. ഒരു വർഷം കൊണ്ട് 72,000 കോടിയുടെ നിക്ഷേപം സമാഹരിച്ച ഗുജറാത്തിനു തൊട്ടുപിന്നിൽ69,900 കോടിയുമായി മഹാരാഷ്ട്രയുമുണ്ട്.

അയൽസംസ്ഥാനമായ തമിഴ്നാട് 45,900 കോടി രൂപയുടെ ഫിക്സഡ് ക്യാപിറ്റലാണ് ഉണ്ടാക്കിയത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് മഹാമാരി മൂലം സാമ്പത്തികവളർച്ചയിൽ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ വ്യവസായമേഖലയിലുണ്ടായ ക്ഷീണം തൊട്ടടുത്ത വർഷം സംസ്ഥാനങ്ങൾ പരിഹരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2022 സാമ്പത്തിക വർഷത്തിൻ്റ അവസാനത്തോടെ തമിഴ്നാടും കർണാടകയും 20 ട്രില്യൺ രൂപയുടെ സമ്പദ് വ്യവസ്ഥകളായി മാറിയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍

ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍...

'മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.