കൊച്ചി:സിനിമാ ലോകത്തും ആരാധകരുടെ മനസിലും എന്നന്നേക്കും ഇടം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചിലര്‍ക്ക് അതിന് വര്‍ഷങ്ങള്‍ വേണ്ടി വരുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഒരൊറ്റ സിനിമ തന്നെ മതിയാകും. അങ്ങനെ ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മുഖമാണ് ആതിരയുടേത്. മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന സിനിമയിലെ നായിക.
ദാദാസാഹിബിലെ അല്ലിയാമ്പല്‍ പൂവേ എന്ന പാട്ടോടെ കടന്നു വരുന്ന നായികയ മലയാളി ഇന്നും മറന്നിട്ടില്ല. പിന്നീട് കുറച്ച് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും മലയാളി ആതിരയെ ഓര്‍ത്തിരിക്കുന്നത് മമ്മൂട്ടിയുടെ നായികയായിട്ടാണ്. ആതിരയുടെ യഥാര്‍ത്ഥ പേര് രമ്യ എന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ താന്‍ സിനിമയില്‍ നിന്നും അപ്രതക്ഷ്യയാകാനുള്ള കാരണം തുറന്നു പറയുകയാണ് രമ്യ.
തനിക്കുണ്ടായ ചില ദുരനുഭവങ്ങളാണ് മാറി നില്‍ക്കാന്‍ കാരണമെന്നാണ് താരം പറയുന്നത്.
ചില ദുരവസ്ഥകള്‍ ഉണ്ടായി. ആ സമയത്ത് ജീവിതത്തില്‍ അത്ര തന്റേടം തോന്നിയില്ല. ജീവിതത്തെ മൊത്തം അത് താളം തെറ്റിച്ചു. അതില്‍ നിന്ന് ഓടി മാറണം എന്ന അവസ്ഥയില്‍ എത്തി. ആ അവസ്ഥയില്‍ നിന്നുകൊണ്ടാണ് പെട്ടെന്ന് തന്നെ ആരോടും കാര്യം പറയാതെ ആ സിനിമയോടെ അഭിനയം നിര്‍ത്തി എന്നാണ് താരം പറയുന്നത്. ഫോണ്‍ നമ്പര്‍ വരെ അന്ന് താന്‍ ഉപേക്ഷിച്ചുവെന്നാണ് താരം പറയുന്നത്.
സിനിമാ ഫീല്‍ഡ് എന്താണെന്ന് അറിയാത്തതുകൊണ്ടായിരിക്കാം ഞാന്‍ ആ രീതിയില്‍ പ്രതികരിച്ചതെന്നും താരം പറയുന്നുണ്ട്. അതേസമയം, നല്ല രീതിയില്‍ തന്നെ മോശം കാര്യങ്ങള്‍ എന്റെ കാര്യത്തിലുണ്ടായിട്ടുണ്ട്. അത് ഇപ്പോഴും ഒരു കണ്ണീരായിട്ട് കിടക്കുന്നുണ്ട്. കുറേ നല്ലവശങ്ങളും കണ്ണീരായി കിടക്കുന്ന ഭാഗങ്ങളും ഉണ്ട് എന്നും താരം തുറന്ന് പറയുന്നു. അതേസമയം താന്‍ ഇപ്പോഴത്തെ ജീവിതത്തില്‍ വളരെ സന്തുഷ്ടയാണെന്നാണ് രമ്യ പറയുന്നത്.
അന്നുണ്ടായ അനുഭവങ്ങള്‍ കൊണ്ടുതന്നെ സിനിമ അഭിനയ രംഗത്തേക്ക് പോകേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. സിവില്‍ പഠിച്ച വ്യക്തിയാണ് രമ്യ. സിനിമയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ അതാകുമായിരുന്നു രമ്യയുടെ വഴി. എന്നാല്‍ സിനിമയിലേക്ക് വന്നതോടെ അതിലേക്ക് തിരികെ പോകാന്‍ തനിക്ക് സാധിച്ചില്ലെന്നാണ് രമ്യ പറയുന്നത്. അതോടെ താന്‍ ആകെ ഉള്‍വലിഞ്ഞു പോയെന്നാണ് രമ്യ പറയുന്നത്.
സാധാരണ സ്‌ക്രീനിലോ മറ്റോ കാണുന്ന രീതിക്കുള്ള സംസാരമായിരിക്കില്ല നേരിട്ട് പലരും നടത്തുക. നേരിട്ട് നമ്മളോട് അത് ചോദിക്കാന്‍ മടിയില്ലാത്തവരുണ്ട് എന്നാണ് രമ്യ വെളിപ്പെടുത്തുന്നത്. എന്നാല്‍ എല്ലാവരും അങ്ങനെയാണെന്ന് അല്ല. ഒരുപാട് നല്ലവരുണ്ട്. കുറച്ചാണെങ്കിലും മോശമായി സംസാരിക്കുന്നവരും ഇവിടെയുണ്ട്. എല്ലാവര്‍ക്കും ഒരു പക്ഷെ ഇതിനെ തരണം ചെയ്യാന്‍ സാധിച്ചേക്കില്ലെന്നും രമ്യ പറയുന്നു.
തന്റെ കുടുംബം സാമ്പത്തികമായ വളരെ മോശം നിലയിലായിരുന്നു. അതിനാല്‍ സിനിമയില്‍ കുറച്ച് നാളെങ്കിലും പിടിച്ചു നില്‍ക്കണം എന്നുണ്ടായിരുന്നു രമ്യയ്ക്ക്. പക്ഷെ പൈസ കൃത്യമായി ചോദിച്ചു വാങ്ങാന്‍ പോലും അറിയാത്തത് വിനയായി. സാമ്പത്തികമായി പറ്റിക്കപ്പെട്ടതിനെക്കുറിച്ചും അഭിമുഖത്തില്‍ രമ്യ സംസാരിക്കുന്നുണ്ട്. ഉദ്ഘാടനങ്ങള്‍ക്ക് പോയപ്പോള്‍ ഫ്‌ളവര്‍ ബേസ് മാത്രം തന്നതും വണ്ടിക്കാശ് പോലും തരാത്തതുമായ അനുഭവങ്ങളുണ്ട് രമ്യയ്ക്ക്.
തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ക്ക് ശേഷം
പൊലീസില്‍ പരാതി കൊടുക്കാനുള്ള സാഹചര്യമൊന്നുമായിരുന്നില്ല അന്ന്. അതുകൊണ്ടാണ് ഇതൊരു ട്രാപ്പാണെന്ന് പറഞ്ഞതെന്നും രമ്യ പറയുന്നു. നമ്മുടെ ഫോട്ടോ എല്ലാ മാഗസിനിലും മറ്റുമൊക്കെ വന്നിരുന്നു. അതിന് ശേഷമാണ് എല്ലാം ചേഞ്ചാകുന്നത്. നമ്മള്‍ പ്രതീക്ഷിക്കാത്തവര്‍ പോലും അങ്ങനെ ചോദിച്ചതാണ് വിഷമമാക്കിയതെന്നും താരം പറയുന്നു.
തുറന്ന് പറയാന്‍ പറ്റാത്തത് പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട് എന്നാണ് രമ്യ തുറന്ന് പറയുന്നത്. ആ സമയത്താണ് ദൈവദൂതനെപ്പോലെ എന്റെ ഭര്‍ത്താവ് വരുന്നത് എന്ന് രമ്യ പറയുന്നു. പിന്നീട് ഞാന്‍ അങ്ങോട്ട് പോയിട്ടാണ് വിവാഹം കഴിച്ചാലോയെന്ന് ചോദിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ജീവിച്ച് പോയതെന്നും രമ്യ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.