മലയാളി കുടുംബത്തെ കബളിപ്പിച്ച മൈസൂരു പൊലീസിനെതിരെ മലയാളി ഫേസ്ബുക്കികളുടെ പ്രതിഷേധം. മൈസൂരു സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് #shameonyoumysorepolice എന്ന ഹാഷ് ടാഗില്‍ തെറിവിളികള്‍ നടക്കുന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 500 രൂപ പിഴ വാങ്ങിയിട്ട് റെസീപ്റ്റില്‍ 100 എന്ന് രേഖപ്പെടുത്തിയാണ് ശബ്രതലി ശബ്രു എന്നയാളെ മൈസൂരു പൊലീസിലെ ഉദ്യോഗസ്ഥന്‍ കബളിപ്പിച്ചത്.
എന്നാൽ ചാമുണ്ഡി ഹില്‍ പോകുംവഴി വാഹനത്തിനുള്ളില്‍ മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെയും സുഹൃത്തിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. മാസ്‌കിന്റെ പേരില്‍ ഫൈനായി 800 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. വാഹനത്തിനുള്ളിലാണ്, ഗ്ലാസ് തുറന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പൊലീസുകാരന്‍ 500 രൂപ ഫൈന്‍ മതിയെന്ന് പറഞ്ഞു. കുടുംബമായി യാത്ര ചെയ്യുന്നതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ 500 രൂപ കൊടുത്തു. എന്നാല്‍ അതിന്റെ റിസീപ്റ്റ് നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. വീണ്ടും ചോദിച്ചപ്പോള്‍ നല്‍കി, എന്നാല്‍ അതില്‍ 500ന് പകരം രേഖപ്പെടുത്തിയത് 100 രൂപയാണെന്ന് യുവാവ് പറയുന്നു.
സംഭവത്തെക്കുറിച്ച് സഞ്ചാരി ഗ്രൂപ്പില്‍ ശബ്രതലി പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ആഴ്ച ഫാമിലിയുമായി മൈസൂര്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം. ഞങ്ങള്‍ 2-ഫാമിലി (Total 4adults +2കുട്ടികള്‍), വയനാട് കറങ്ങി മൈസൂര്‍ പോയപ്പോള്‍ വൈകീട്ട് ചാമുണ്ഡി ഹില്‍ വ്യൂ പോയിന്റ് കാണാന്‍ പുറപ്പെട്ടതായിരുന്നു. ആ റോഡില്‍ കയറിയപ്പോള്‍ത്തെക്കും മൈസൂര്‍ പോലീസ് ഞങ്ങളുടെ കാറിനു കൈ കാണിച്ചു നിര്‍ത്തി. ഞങ്ങള്‍ വിന്‍ഡോ ഗ്ലാസ് താഴ്ത്തി, ആ പോലീസ്‌കാരന്‍ അതുവഴി അകത്തു നോക്കി കന്നഡ ഭാഷയില്‍ നമ്മളോട് എന്തൊക്കെയോ പറഞ്ഞു. അതില്‍ മനസ്സിലായ വാക്ക് ‘മാസ്‌ക്’ എന്നത് മാത്രാണ്. നമ്മള്‍ക്കു മനസ്സിലായി കാറിനുള്ളില്‍ മാസ്‌ക് ധരിക്കാത്തതാണ് പ്രശ്‌നം എന്നുള്ളത് (മൈസൂറില്‍ കാല്‍നട യാത്രക്കാരോ സാധനങ്ങള്‍ വാങ്ങിക്കുന്നവരോ, കച്ചവടക്കാരോ ആരും മാസ്‌ക് ധരിച്ചതായി കാണാറില്ല). പിന്നീട് അയാള്‍ receipt ബുക്ക് കയ്യില്‍ എടുത്ത് വണ്ടി നമ്പരൊക്കെ നോട്ട് ചെയ്യുന്നത് കണ്ടു, RS .800/- ഫൈന്‍ അടക്കണമെന്ന് പറഞ്ഞു (അതുമാത്രം അയാള്‍ ഇംഗ്ലീഷും മലയാളവും ചേര്‍ത്ത് പറഞ്ഞു). ഞങ്ങള്‍ വാഹനത്തിനാകാത്താണ്, ഗ്ലാസ് ക്ലോസ് ചെയ്താണ് എന്നൊക്ക നമ്മള്‍കു വശമുള്ള മലയാളവും ഇംഗ്ലീഷും ഹിന്ദിയും ചേര്‍ത്ത് പറഞ്ഞു അതാണേല്‍ അയാള്‍ക്ക് മനസ്സിലാവുന്നുമില്ല (അറിയാത്ത പോലെ അഭിനയിക്കുകയാണോ എന്നറിയില്ല).
ഒടുവിൽ 500/- കൊടുക്കണം എന്ന് പറഞ്ഞു, ഫാമിലി കൂടെയുള്ള ഭയത്താല്‍ കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ നമ്മളത് കൊടുത്തു. അദ്ദേഹം റെസീപ്റ്റ് മുറിച്ചിട്ട് അയാളുടെ കയ്യില്‍ തന്നെ വെക്കാന്‍ ശ്രമിച്ചു, വീണ്ടും ചോദിച്ച കാരണത്താല്‍ അത് തന്നു. നോക്കിയപ്പോള്‍ വെറും 100/-രൂപ മാത്രേ എഴുതീട്ടുള്ളു. നമ്മള് പിന്നെ കൂടെ ഫാമിലിയുള്ള കാരണത്താല്‍ വീണ്ടും സംസാരിക്കാന്‍ നിന്നില്ല, എല്ലാ തെറിവിളികളും മനസ്സില്‍ അടക്കി യാത്ര തുടര്‍ന്നു…