27.6 C
Kottayam
Thursday, June 4, 2026

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന്‍ വളര്‍ന്നിട്ടില്ല;മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച വിനായകന് സൈബര്‍ ആക്രമണം

Must read

കൊച്ചി:സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന്‍ വിനായകന്‍. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകന്‍ ഫേസ്ബുക്കില്‍ കുറിക്കുക. ഇന്നലെ ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ മലയാള സിനിമയിലെ ചില നിര്‍മ്മാതാക്കളുടെ വീടുകളില്‍ നടന്ന ആദായനികുതി പരിശോധനയുടെ വാര്‍ത്ത പങ്കുവെച്ച നടന് സോഷ്യല്‍മീഡിയയില്‍ സൈബറാക്രമണം നേരിട്ടിരുന്നു.

ഇപ്പോഴിതാ അതിന് ശേഷം നടന്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലാകുകയാണ്. മമ്മൂട്ടി നിലത്ത് കിടക്കുന്ന ഒരു പന്ത് ചുണ്ടിക്കാണിക്കുന്നതാണ് വിനായകന്‍ പങ്കുവെച്ച ചിത്രം. ഇതോടെ മമ്മൂട്ടി ആരാധകര്‍ വിനായകനെതിരെ തിരിഞ്ഞു. മോശം അര്‍ത്ഥത്തോടെ മമ്മൂട്ടിയെ അപമാനിക്കാനായി പങ്കുവെച്ച പോസ്റ്റാണിതെന്നാണ് ആരാധകരുടെ വാദം. പോസ്റ്റിന്റെ കമന്റ് ബോക്സില്‍ തെറിപ്പൂരം തന്നെയാണ് വരുന്നത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന്‍ വളര്‍ന്നിട്ടില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ അധികകാലം കഴിയുന്നതിന് മുമ്പേ തന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന ഭീഷണിയും കമന്റുകളിലുണ്ട്.

കൊച്ചിയില്‍ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നീ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധന് നടന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് പരിശോധന് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week