26 C
Kottayam
Monday, November 18, 2024
test1
test1

കേരളത്തിലെ രക്ഷാപ്രവര്‍ത്തകര്‍ വഴി തെറ്റിച്ചോ? അർജുന്റെ കുടുംബത്തിനു നേരെയും സൈബറാക്രമണം,പരാതി

Must read

കോഴിക്കോട്∙ കർണാടക ഷിരൂരിൽ നദിയിൽ അർജുന്റെ ലോറി കണ്ടെത്തിയതിനു പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുന്നു. അർജുന്റെ കുടുംബത്തിനു നേരെയും സൈബറാക്രമണം നടക്കുകയാണ്. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. ഇതോടെ ഇവർ മാധ്യമങ്ങളെ കാണുന്നതിനു പോലും കഴിഞ്ഞ ദിവസം വിമുഖത കാണിച്ചു. കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരാണ് സമൂഹ മാധ്യമത്തിൽ ഏറ്റുമുട്ടുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാറുള്ള രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ്. 

സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ പത്താം നാളിൽ എത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 

പ്രദേശത്തെ കനത്ത മഴയാണ് വെല്ലുവിളി. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു. 

16ന് അർജുനെ കാണാതായെങ്കിലും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയർന്നു. കുടുംബം എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ളവരെ കണ്ടതിനുശേഷമാണ് തിരച്ചിലിനു കഴിഞ്ഞ വ്യാഴാഴ്ച മുതൽ വേഗം വന്നത്. മാധ്യമങ്ങളുടെ ഇടപെടലുകളും രക്ഷാ പ്രവർത്തനത്തിന് ആക്കം കൂട്ടി. കർണാടകയുടെ തിരച്ചിൽ കാര്യക്ഷമമല്ല എന്ന് വാർത്ത വന്നതോടെ കേരളത്തിൽ നിന്ന് ചില സന്നദ്ധ പ്രവർത്തകർ ഷിരൂരിലേക്ക് തിരിച്ചു.

മന്ദഗതിയിലായിരുന്നുവെങ്കിലും പുഴയുടെ തീരത്തോടു ചേർന്നായിരുന്നു കർണാടക തിരച്ചിൽ നടത്തിയിരുന്നത്. ചൊവ്വാഴ്ച തന്നെ നാലു മൃതദേഹങ്ങൾ കർണാടക കണ്ടെടുത്തു. എന്നാൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകർ എത്തിയതോടെ കരഭാഗത്ത് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ നിർബന്ധിതരാകുകയായിരുന്നു. 
വാഹന ഉടമയും േകരളത്തിൽ നിന്ന് ചെന്നവരും ചേർന്ന് കർണാടക സർക്കാരിനെ സമ്മർദത്തിലാക്കി കരഭാഗത്ത് തിരച്ചിൽ നടത്തി ദിവസങ്ങളോളം കളഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉയരുന്നത്. കർണാടകയിലെ ഉദ്യോഗസ്ഥർ പറഞ്ഞതായിരുന്നു ശരിയെന്നും ഇക്കൂട്ടർ പറയുന്നു. കാരണം ബാക്കി മൃതദേഹങ്ങളും ടാങ്കർ ലോറിയുടെ ബുള്ളറ്റും ലഭിച്ചത് നദിയിൽ നിന്നായിരുന്നു. 

ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ സ്റ്റാർട്ടായിരുന്നുവെന്നും ഫോൺ റിങ് ചെയ്തുവെന്നുമെല്ലാമുള്ള പ്രചരണങ്ങളെയും ഇക്കൂട്ടർ ചോദ്യം ചെയ്യുന്നു. ലോറിയുടേത് അത്യാധുനിക കാബിനാണെന്നും തകരില്ലെന്നും വരെ പ്രചരണമുണ്ടായി. ഇതിൽ പലതും സമൂഹ മാധ്യമങ്ങളിൽ ആരൊക്കെയോ സൃഷ്ടിച്ചതാണെന്നും അവ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണുണ്ടായതെന്നും ഇപ്പോൾ തെളിയുന്നു. 

അർജുനുവണ്ടിയുള്ള തിരച്ചിൽ പബ്ലിസിറ്റി സ്റ്റൻഡ് ആക്കി മാറ്റാനായിരുന്നു ചിലർ ശ്രമിച്ചതെന്നാണ് മറ്റൊരു ആരോപണം. യാതൊരു കാര്യവും ഇല്ലാതിരുന്നിട്ടും ചിലർ വണ്ടിയും വിളിച്ച് അവിടേക്ക് പോയി. ഇതോടെ മാധ്യമ പ്രവർത്തകരെ ഉൾപ്പെെട മൂന്നു കിലോമീറ്റർ ദൂരത്തേക്ക് മാറ്റിനിർത്തേണ്ടി വന്നു പൊലീസിന്. രക്ഷാപ്രവർത്തനത്തിനെന്നു പറഞ്ഞു ചെന്നവരെ നിയന്ത്രിക്കലായി പൊലീസിന്റെ അടുത്ത പണി. രക്ഷാപ്രവർത്തനത്തിനിടെ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കേരളത്തിലെ ജില്ലാ കലക്ടറുടെ പക്കൽ നിന്നും അനുമതി വാങ്ങി വരാനാണ് പൊലീസ് കേരളത്തിൽ നിന്ന് ചെന്നവരോട് പറഞ്ഞത്. 

സ്ഥലത്തെ കുറിച്ച് യാതൊരു പരിചയവും ഇല്ലാത്തവരാണ് രക്ഷാപ്രവർത്തനത്തിനു ഷിരൂരിലേക്ക് പോയത്. പെരുമഴയായതിനാൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് അവിടെയെത്തിയ ചിലർ വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചത്. പിന്നെ എന്തറിഞ്ഞിട്ടാണ് കുറ്റിയും പറിച്ച് അങ്ങോട്ട് പാഞ്ഞത് എന്നതാണ് സമൂഹ മാധ്യമത്തിൽ ഉയരുന്ന ചോദ്യം.   

ഇത്തരം ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനു നേതൃത്വം നൽകുന്നത് സർക്കാരുകളാണ്. ഏതെങ്കിലും വ്യക്തികൾക്ക് രക്ഷാപ്രവർത്തനത്തിന്റെ നിയന്ത്രണം ഏൽപ്പിച്ച് അവർ പറയുന്നതുപോലെ ചെയ്യാൻ സർക്കാരുകൾക്ക് സാധിക്കില്ല. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പോലും പിൻമാറിയ കുത്തൊഴുക്കുള്ള കലങ്ങിമറിഞ്ഞ നദിയിലാണ് ഇവിടെ നിന്നു പോയ ചിലർ രക്ഷാപ്രവർത്തനം നടത്താമെന്ന് പറയുന്നത്. ഈ രക്ഷാപ്രവർത്തകർക്ക് വേണ്ടി അടുത്ത തിരച്ചിൽ നടത്തേണ്ടി വരുമെന്ന് അറിയാമെന്നതിനാൽ ആരെയും പുഴയിലിറങ്ങാൻ കർണാടക അനുവദിച്ചില്ല. അപകടം നടന്ന ആദ്യഘട്ടത്തൽ അലംഭാവം കാണിച്ചെങ്കിലും പിന്നീട് കർണാടക സ്വീകരിച്ച നിലപാടാണ് ശരിയെന്നാണ് സമൂഹ മാധ്യമത്തിൽ ചർച്ച നടക്കുന്നത്.  

രാഷ്ട്രീയ സമ്മദർദ്ദഫലമായെങ്കിലും ഷിരൂരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി. എന്നാൽ ഇതിനേക്കാൾ വലിയ ദുരന്തം നടന്ന കവളപ്പാറയിലും പുത്തുമലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എത്തിയോ എന്ന് ചിലർ ചോദിക്കുന്നു. പുത്തുമലയിലും കവളപ്പാറയിലും ഇപ്പോളും നിരവധിപ്പേരെ കണ്ടെടുക്കാനുണ്ടെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് ചിലർ കർണാടകയിലേക്ക് പാഞ്ഞെതെന്നും സമൂഹ മാധ്യമത്തിൽ ചിലരുടെ പോസ്റ്റുകളിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹം വേണ്ട, ആലോചിച്ചെടുത്ത തീരുമാനം, 34 വയസിനിടെ ഞാൻ കണ്ട വിവാഹബന്ധങ്ങൾ; ഐശ്വര്യ ലക്ഷ്മി

കൊച്ചി:ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി....

‘നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല, അവർ ഇവളെ തിരിഞ്ഞ് പോലും നോക്കിയില്ല’ രസകരമായ അനുഭവം പറഞ്ഞ് ബേസിൽ

കൊച്ചി:സംവിധായകൻ എന്നതിലുപരി ബേസിൽ ജോസഫ് എന്ന നടനാണ് ഇപ്പോൾ ആരാധകർ കൂടുതൽ. തുടരെ തുടരെ സിനിമകളാണ് താരത്തിനിപ്പോൾ. ബേസിൽ ഭാ​ഗമല്ലാത്ത മലയാള സിനിമകളും കുറവാണ്. സൂക്ഷ്മദർശിനിയാണ് ബേസിലിന്റെ റിലീസിന് ഏറ്റവും പുതിയ സിനിമ....

മോഹന്‍ലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ച് മമ്മൂട്ടി; കുഞ്ചാക്കോ ബോബന്റെ മാസ് സെല്‍ഫി വൈറല്‍

കൊളംബോ:മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ചിത്രമൊരുക്കുന്ന തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും മോഹൻലാലുമെല്ലാം കൊളംബോയിലാണുള്ളത്. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുമെടുത്ത ഒരു സെൽഫി ഇപ്പോൾ സാമൂഹിക...

അൻമോൽ ബിഷ്ണോയി യു.എസിൽ അറസ്റ്റിൽ; വലയിലായത്‌ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍

ന്യൂഡൽഹി: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയി യു.എസ്സിൽ അറസ്റ്റിലായതായി റിപ്പോ‍ർട്ടുകൾ. 50-കാരനായ അൻമോൽ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായതായാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ...

നഴ്‌സായ യുവതി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; മരണം വിവാഹം ഉറപ്പിച്ചിരിക്കെ

കോഴിക്കോട്: കോടഞ്ചേരിയിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അമ്മ സനില പുറമേരി ടൗണിൽ പോയി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.