28.8 C
Kottayam
Thursday, June 4, 2026

എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിക്കും; സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

Must read

തൊടുപുഴ: കെ പിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കും. കെ റെയില്‍ സമരത്തിനെത്തുന്ന ആളുകളെ മണ്ണെണ്ണ ഒഴിച്ച് കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനിടെ ശ്രമിക്കുന്നതെന്നും സിവി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു.

അതിവേഗ റെയില്‍വേ ഓടിച്ചുകൊണ്ടാകും സിപിഎം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. തടയാന്‍ വന്നാല്‍ കെ സുധാകരന്റെ നെഞ്ചത്തു കൂടി കയറ്റിക്കൊണ്ടുപോയി ഓടിക്കേണ്ടി വരും. കേരളത്തിലെ സര്‍ക്കാര്‍ വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആ മുന്നേറ്റത്തിന്റെ ഭാഗമായി കാസര്‍കോട് നിന്നും ഒരാള്‍ക്ക് നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താം. തിരുവനന്തപുരത്തു നിന്നും നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോടെത്താം.

അവിടെ ആവശ്യമായ നിലപാട് സ്വീകരിക്കുക. അപ്പോള്‍ സുധാകരന്‍ പറയുന്നു, കല്ല് ഞങ്ങള്‍ പിഴുതെടുക്കുമെന്ന്. സുധാകരന്റെ മാത്രമല്ല, കോണ്‍ഗ്രസിനെ ആകെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ്. ഇനി ഒരിടത്തും പിഴുതെറിയാനില്ലെന്നും സിവി വര്‍ഗീസ് പരിഹസിച്ചു.കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേരുന്നുവെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നും സിവി വര്‍ഗീസ് പറഞ്ഞു. സുധാകരന്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലാത്തതുകൊണ്ടു മാത്രമാണെന്നും വര്‍ഗീസ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week