News
സ്വര്‍ണക്കടത്ത്-ഡോളര്‍ കേസ്; ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ കേസുകളില്‍ എം. ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ചോദ്യം ചെയ്യാനാണ് അനുമതി. എറണാകുളം ജില്ലാ ജയിലില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.
അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണമെന്നും രണ്ടുമണിക്കൂറിലധികം ചോദ്യം ചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News