കൊച്ചി: ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എസ്‍യുവി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ മറ്റൊരു വാഹനംകൂടി കൊച്ചിയിൽനിന്ന് കസ്റ്റംസ് കണ്ടെത്തി. ചുവപ്പ് നിറത്തിലുള്ള നിസാൻ പട്രോൾ വൈ 60 മോഡൽ വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽനിന്നാണ് കണ്ടെത്തിയത്.
നേരത്തേ രണ്ട് വാഹനങ്ങൾ ദുൽഖറിന്റെ എളങ്കുളത്തുള്ള വീട്ടിൽനിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. താരത്തിന്റെ മറ്റു വാഹനങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരയുകയായിരുന്നു.
നിസാൻ പട്രോൾ വൈ 61, വൈ 60 മോഡലുകൾ കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കണ്ടെത്തിയ നിസാൻ പട്രോൾ ദുൽഖറിന്റേത് തന്നെയാണെന്നാണ് കസ്റ്റംസ് സംഘം പറയുന്നത്. എന്നാൽ വാഹനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


