24.1 C
Kottayam
Sunday, June 7, 2026

കുസാറ്റ് ദുരന്തം: മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം

Must read

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച നാല് പേരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയാണ് മരിച്ചവരില്‍ ഒരാള്‍.

സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതില്‍ തമ്ബി. രണ്ടാമത്തെയാള്‍ നോര്‍ത്ത് വപറവൂര്‍ സ്വദേശിനി ആൻ ആണ്.

അപകടത്തില്‍ 64 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കളമശേരി മെഡിക്കല്‍ കോളജിലും, കിൻഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാര്‍ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പണ്‍ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോള്‍ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേര്‍ ഒരുമിച്ച്‌ ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.

- Advertisement -

ഓഡിറ്റോറിയത്തില്‍ 700-800 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാര്‍ത്ഥികള്‍ വീഴുകയായിരുന്നു. പിൻനിരയില്‍ നിന്നവരും വോളന്റിയര്‍മാര്‍ക്കുമാണ് ഗുരുതര പരിക്കുകള്‍ സംഭവിച്ചത്. 13 പടികള്‍ താഴ്ച്ചായിലേക്കാണ് വിദ്യാര്‍ത്ഥികള്‍ വീണത്.

- Advertisement -

ഇന്ന് 7 മണിയോടെയാണ് കുസാറ്റില്‍ അപകടം സംഭവിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. 64 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week