26.2 C
Kottayam
Friday, June 5, 2026

ഐപിഎൽ കപ്പടിച്ചതോടെ കുതിച്ചുയർന്ന് സിഎസ്കെ ഓഹരികൾ‌; ഒറ്റയടിക്ക് 15% നേട്ടം

Must read

ചെന്നൈ:അവസാന പന്ത് വരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തിലാണ് 2023-ലെ ഇന്ത്യൻ പ്രീമിയ‌ർ ലീഗ് (ഐപിഎൽ) കിരീടം, മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) സ്വന്തമാക്കിയത്.

ലീഗ് ക്രിക്കറ്റിൽ ലക്ഷക്കണക്കിന് ആരാധകരും അനവധി റെക്കോഡ് നേട്ടങ്ങളും കൈവശമുള്ള സിഎസ്കെയുടെ അഞ്ചാം ഐപിഎൽ കിരീട നേട്ടമാണിത്. സീസണിലൂടനീളം നേടിയ ആരാധകരുടെ അചഞ്ചലമായ പിന്തുണയും കാണികളെ ആകർഷിക്കുന്നതും കണക്കിലെടുക്കുമ്പോൾ ഇത്തവണത്തെ കിരീടം ധോണിക്കും കൂട്ടർക്കും എഴുതിവെച്ചിരുന്നതാണെന്ന് തോന്നിപ്പോകും.

ലീഗ് ക്രിക്കറ്റിലെ താരപരിവേഷം, അൺലിസ്റ്റഡ് ഓഹരി വിപണിയിലെ നിക്ഷേപകർക്കിടയിലും ഇതിനകം നേടിയെടുത്തിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. 2017-18 കാലഘട്ടത്തിലായിരുന്നു ചെന്നെ സൂപ്പർ കിങ്സ്, അൺലിസ്റ്റഡ് വിപണിയിലേക്ക് രംഗപ്രവേശം ചെയ്തത്.

ഇത്തവണ സീസൺ ആരംഭിച്ചതിന്റെ ഒന്നാം ദിനം മുതൽ, അൺലിസ്റ്റഡ് വിപണിയിലും ശ്രദ്ധാകേന്ദ്രമാകാൻ കമ്പനിയുടെ ഓഹരിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ ഓഹരി വിപണിയിലെ ബ്ലൂചിപ് കമ്പനികളിലൊന്നും ഏത് സമയത്തും നിക്ഷേപകരുടെ ഇഷ്ടസങ്കേതവുമായ ഐടിസിക്ക് സമാനമാണ് അൺലിസ്റ്റഡ് വിപണിയിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓഹരിയെന്നാണ് ഒരു വിപണി വിദഗ്ധന്റെ കമന്റ്.

- Advertisement -


23-28 രൂപ നിലവാരത്തിൽ നിന്നിരുന്ന സിഎസ്കെ ഓഹരി, സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് നിക്ഷേപം ഒഴുകിയെത്തിയ 2022-ന്റെ പാരമ്യത്തിൽ 230 രൂപയിലേക്ക് വരെ മുന്നേറിയിരുന്നു. അതേസമയം ഐപിഎൽ മത്സരം നടക്കുന്ന വേളയിൽ, കഴിഞ്ഞ 2-3 മാസങ്ങളായി സിഎസ്കെയുടെ ഓഹരികളിലെ വ്യാപാരത്തിന്റെ ഭൂരിഭാഗവും 160 രൂപയിലും മുകളിലെ നിലവാരത്തിലാണ് സ്വകാര്യ വിപണിയിൽ നടന്നതെന്ന്, അൺലിസ്റ്റഡ്കാർട്ടിന്റെ ലീഡ് സ്ട്രാറ്റജിസ്റ്റ്, തേജസ് ജഗന്നാഥ് ചൂണ്ടിക്കാട്ടി.

- Advertisement -

നിലവിൽ സിഎസ്കെ കമ്പനിക്ക് 5,600 കോടി രൂപ വിപണി മൂല്യമാണ് കൽപ്പിക്കപ്പെടുന്നത്. സീസണിലെ പ്രകടനം എങ്ങനെയായാലും പ്രതിവർഷം 10-15 ശതമാനം നിരക്കിൽ വളർച്ച കാണിക്കുന്നുണ്ടെന്നും ജഗന്നാഥ് പറഞ്ഞു.


നിലവിൽ മറ്റ് ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസിനേക്കാളും രാജസ്ഥാൻ റോയൽസിനേക്കാളും വളരെ മുന്നിലാണ് ചെന്നൈ സൂപ്പർ കിങ്സ് നിൽക്കുന്നതെന്ന് വിപണി വിദഗ്ധർ പറയുന്നു. 2023 സീസണിലെ കിരീട നേട്ടത്തിനു ശേഷം സിഎസ്കെ ഓഹരിയുടെ വിലയിൽ 15 ശതമാനം വർധനയോട 168 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്

- Advertisement -

ബ്രാൻഡ് സിഎസ്കെ എന്നത് ബ്രാൻഡ് ധോണിയുടെ പര്യായമാണെന്നും മാർക്കറ്റ് അനലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും ഐപിഎൽ കിരീട നേട്ടത്തിനു ശേഷമുള്ള ആദ്യ പ്രതികരണത്തിലും അടുത്ത സീസണിലും പരമാവധി പങ്കെടുക്കാൻ ശ്രമിക്കുമെന്ന ധോണിയുടെ വാക്കുകളെ ആരാധകരും നിക്ഷേപകരും ഒരുപോലെയാണ് സ്വീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week