കൊച്ചി: അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്സ്വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് കര്‍പ്പൂരം കത്തിച്ചത്. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വുമണാണ് കര്‍പ്പൂരം കത്തിച്ചത്.
ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി ട്രാന്‍സ് വുമണിന് ചികിത്സ നടക്കുന്നതിനിടയില്‍ മാനസികമായി ചില പ്രശ്നങ്ങളുണ്ടായി. ഈ ഘട്ടത്തില്‍ ട്രാന്സ്വുമണിന് ബാധ കൂടിയതാണെന്ന് ആരോപിച്ചുകൊണ്ട് ചില ട്രാന്‍സ് വുമണുകള്‍ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു.
മന്ത്രവാദ ചികിത്സയിലാണ് കൈവെള്ളയില്‍ കര്‍പ്പൂരം കത്തിക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. സംഭവത്തില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.