27.6 C
Kottayam
Thursday, June 4, 2026

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നിർണായക വഴിത്തിരിവ്‌? ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുമെന്ന് എംപി

Must read

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി (എന്‍ഡിഎസ്‍എ) നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഡല്‍ഹിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്‍റെ വലിയൊരു ആശങ്കയാണ്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടും. ചെയര്‍മാന് നല്‍കിയ അപേക്ഷക്ക് പിന്നാലെയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.  പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം.

ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ ഇടപെടലോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാറ്റം ഉണ്ടാകും. പുതിയ ഡാം നിര്‍മിക്കാൻ എന്‍ഡിഎസ്എ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. ഇതിനായി എന്‍ഡിഎസ്എ തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week