28.8 C
Kottayam
Thursday, June 4, 2026

ഇറിഡിയം ഇടപാടിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്തു;ഇരിങ്ങാലക്കുടയില്‍ രണ്ടുസ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ

Must read

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടത്തിയ കോടികളുടെ ഇറിഡിയം തട്ടിപ്പില്‍ പെരിഞ്ഞനം സ്വദേശി പാപ്പുള്ളി ഹരിദാസന്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. മാപ്രാണം സ്വദേശിയെ ഇറിഡിയം ബിസിനസിന് എന്ന പേരില്‍ പണംവാങ്ങി വഞ്ചിച്ച കേസിലാണ് നടപടി. ഹരിസ്വാമി (ഹരിദാസന്‍-52), മണവിലാശ്ശേരി താണിശ്ശേരി മണമ്പുറയ്ക്കല്‍ വീട്ടില്‍ ജിഷ (45), മാടായിക്കോണം മാപ്രാണം വെട്ടിയാട്ടില്‍ വീട്ടില്‍ പ്രസീദാ സുരേഷ് (46) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

ഇറിഡിയം ഇടപാടിലൂടെ ലക്ഷങ്ങള്‍ തിരികെ കിട്ടുമെന്ന് വാഗ്ദാനം നല്‍കി മാപ്രാണം സ്വദേശിയില്‍നിന്ന് 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പലതവണകളായി 31,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി. ഇവര്‍ക്കെതിരേ സമാനമായ തട്ടിപ്പുകേസുകളിലും പരാതികളുണ്ട്. ഇവര്‍ 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് രഹസ്യാന്വേഷണ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

- Advertisement -

ഹരിദാസന്‍ കൊല്‍ക്കത്തയിലെ മഠത്തിന്റെ അധിപതിയാകാന്‍ പോകുകയാണെന്നും ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. ഇറിഡിയം വിദേശത്തേക്ക് കയറ്റി അയച്ചെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

- Advertisement -

നിരവധി പേരില്‍നിന്നായി കോടിക്കണക്കിനുരൂപയാണ് സമാഹരിച്ചത്. റിസര്‍വ് ബാങ്കിന്റേതാണെന്നു കാണിച്ചുള്ള വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് റാഷി, എഎസ്‌ഐ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

സിനിമാതാരങ്ങളോടും രാഷ്ട്രീയനേതാക്കളോടും ഒപ്പം നിൽക്കുന്ന ഫോട്ടോകൾ വീട്ടിൽ വെച്ചാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. പെരിഞ്ഞനത്തെ വീട്ടിൽവെച്ചാണ് തട്ടിപ്പിനുള്ള പണം വാങ്ങിയിരുന്നത്. ആർക്കും ഫോൺ നമ്പർ നൽകിയിരുന്നില്ല. സെൽഫോൺ ഉപയോഗിക്കില്ലെന്നായിരുന്നു നിക്ഷേപകരോട് പറഞ്ഞിരുന്നത്. എന്നാൽ, ഹരിദാസൻ 13 സിംകാർഡുകൾ സ്വന്തംപേരിൽ എടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പുസംബന്ധിച്ച പരാതിയെത്തിയതോടെ പണം തിരികെ നൽകുന്ന ചെറിയ അവധി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പറഞ്ഞ തീയതികളിലൊന്നും പണം നൽകിയില്ല. അതിനിടെയാണ് പോലീസ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week