വീട്ടില്‍ വളര്‍ത്തിയ വളര്‍ത്തിയ മുതലകള്‍ രണ്ട് വയസ്സുകാരിയുടെ ജീവനെടുത്തു. മുതലയുടെ കൂട്ടില്‍ മകളെ തിരഞ്ഞിറങ്ങിയ അഛന് കിട്ടിയത് മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രം. കംപോഡിയയിലെ സീയെം റീപ്പിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമുണ്ടായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മകളെ കാണാതായതെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. രണ്ടാമത്തെ കുട്ടിയെ കുളിപ്പിക്കുന്നതിനായി മാതാവ് മാറിയ സമയത്തിനിടെയാണ് മകള്‍ റോം വീടിന് വെളിയിലേക്ക് എത്തിയത് തുടര്‍ന്ന് കാണാതാവുകയായിരുന്നു.
ഏറെ നേരം തെരച്ചില്‍ നടത്തിയ ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഒടുവില്‍ ജീവന്‍ പണയം വച്ച് പിതാവ് മുതലക്കൂട്ടില്‍ ഇറങ്ങി തെരഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു. മകളെ തെരഞ്ഞ് പിതാവ് മുതക്കൂട്ടില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മുതലകള്‍ കിടക്കുന്ന കൂട്ടിലേക്ക് കമ്പികള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയ രണ്ട് വയസ്സുകാരിയെ മുതലകള്‍ കടിച്ച് കീറുകയായിരുന്നു.തന്റെ വീടിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച കൂടിനുള്ളില്‍ പന്ത്രണ്ടിലധികം മുതലകള്‍ ഉണ്ടെന്ന് പിതാവ് പോലീസിനോട് വിശദമാക്കി. അന്വേഷണം ആരംഭിച്ച പോലീസ് റോമിന്റെ രക്ഷിതാക്കളുടെ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. അതിനിടെ അന്വേഷണത്തില്‍ റിസോര്‍ട്ടിലെത്തിയ സഞ്ചാരികളില്‍ ഒരാളില്‍ നിന്ന് മുതലകള്‍ കുട്ടിയ്ക്ക് വേണ്ടി പോരടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.തുകലിനും മാസംത്തിനും വേണ്ടി വീടുകളില്‍ മുതലകളെ വളര്‍ത്തുന്നത് കംബോഡിയയില്‍ പതിവാണ്.