26.2 C
Kottayam
Friday, June 5, 2026

‘ടീം മുംബൈ ഇന്ത്യന്‍സ്’ അഗാര്‍ക്കറും മുംബൈ ലോബിയും ടീം ഇന്ത്യയെ തകര്‍ക്കുന്നുവെന്ന് വിമര്‍ശനം

Must read

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ ആധിപത്യത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മാത്രം പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതാരം തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലെത്തി.

ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് പോലും 17 അംഗ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ശ്രേയസ് അയ്യരും കെ എല് രാഹുലും തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സുര്യകുമാറിന് ഇടമുണ്ടാകില്ലെങ്കിലും സൂര്യയെ 17 അംഗ ടീമില്‍ നിലനിര്‍ത്തിയതും ആരാധകരെ ചൊടിപ്പിച്ചു. തിലക് വര്‍മക്കും സൂര്യകുമാറിനും പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് മുംബൈയുടെ താരങ്ങളായി ഏഷ്യാ കപ്പിനുള്ള ടീമിലെത്തിയത്. ശ്രേയസ് അയ്യരും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമാണ്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുംബൈയുടെ താരമായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്നത് മുംബൈ ലോബിയാണെന്നും അതുകൊണ്ടാണ് ഇത്രയും മുംബൈ താരങ്ങള്‍ ഇന്ത്യന്‍ ടീമിലിടം നേടിയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സഞ്ജുവിനെപ്പോലെ പേസര്‍മാരായ മുകേഷ് കുമാര്‍,അര്‍ഷ്ധീപ് സിംഗ്, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം പുറത്തായത് മുംബൈ ലോബിയുടെ ആധിപത്യത്തിന് തെളിവാണെന്നും ആരാധകര്‍ പറയുന്നു.

ബിസിസിഐ പ്രസിഡന്‍റ് ജയ് ഷായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അഝിത് അഗാര്‍ക്കറും ചേര്‍ന്ന് തങ്ങളുടെ ഇഷ്ടക്കാരെ മാത്രം ടീമില്‍ കുത്തിനിറച്ചപ്പോള്‍ സഞ്ജു അടക്കം അര്‍ഹരായ പലതാരങ്ങളും ടീമില്‍ നിന്ന് പുറത്തായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

- Advertisement -

ഇഷാന്‍ കിഷന്‍ ടീമിന് വലിയ ബാധ്യതയാകുമെന്നും ഓപ്പണറായി മാത്രമെ കിഷനെ കളിപ്പിക്കാന്‍ കഴിയൂവെന്നും ചൂണ്ടിക്കാട്ടുന്ന ആരാധകര്‍ അങ്ങനെ കളിച്ചാല്‍ വിരാട് കോലിക്ക് ബാറ്റിംഗ് ക്രമത്തില്‍ താഴേക്കിറങ്ങേണ്ടിവരുമെന്നും വ്യക്തമാക്കുന്നു.

- Advertisement -

സഞ്ജുവിനെ ആയിരുന്നു ടീമിലെടുത്തത് എങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമായിരുന്നുവെന്നും പക്ഷെ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് മുംബൈ ലോബിയെ തൃപ്തിപ്പെടുത്താനാവില്ലെന്നും അവര്‍ പറയുന്നു. പ്രകടനമല്ല, കോച്ചിന്‍റെയോ ക്യാപ്റ്റന്‍റെയോ ഇഷ്ടക്കാരാവുകയും ലോബിയിംഗുമാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള വഴികളെന്നും ആരാധകര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week