NationalNews

അസം കോൺഗ്രസിലും പ്രതിസന്ധി; വർക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു

ഗുവഹാത്തി: അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ബുധനാഴ്ച രാവിലെ അദ്ദേഹം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‌ തന്റെ രാജിക്കത്ത് സമർപ്പിച്ചു. ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് തീരുമാനം. അപ്പർ അസമിലെ കോൺ​ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ​ഗോസ്വാമി.

വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് തന്റെ സംഘടനാ ചുമതലകളിൽ നിന്നും നേരത്തെ അദ്ദേഹം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പ്രാഥമിക അം​ഗത്വവും റാണ ഉപേക്ഷിക്കുന്നത്. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാല്‍ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയായും റാണ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹിമാചലിൽ കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അസമിലും ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുന്നത് കോൺ​ഗ്രസ് കേന്ദ്രനേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് ഹിമാചലിൽ പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കുന്നത്. മന്ത്രിയും പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് ബുധനാഴ്ച തന്റെ സ്ഥാനം രാജിവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button