NationalNews

ഐ.പി.എസ്. ഓഫീസർ ഡി. രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ്; ഉത്തരവിട്ട് കോടതി

ബെംഗളൂരു: കർണാടകത്തിലെ ഐ.പി.എസ്. ഓഫീസർ ഡി. രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. ഐഎഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഐ.എ.എസ്. ഓഫീസർ രോഹിണി സിന്ദൂരി നൽകിയ സ്വകാര്യ ഹർജിയിലാണ് നടപടി.

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരായ രൂപയും രോഹിണിയും തമ്മിലുള്ള പോര് കര്‍ണ്ണാടക സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു.    രോഹിണിക്കുനേരെ അഴിമതിയാരോപണവും  വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹിക മാധ്യമത്തിലൂടെയാണ് പോരിന്  തുടക്കമിട്ടത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും രൂപ പോസ്റ്റുചെയ്തു. മേലുദ്യോഗസ്ഥർക്ക് രോഹിണി അയച്ച ചിത്രങ്ങളാണ് രൂപ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഇത് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് രോഹിണിവക്കീൽ നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ണ്ണാടക സര്‍ക്കാര്‍ ഇരുവരെയുംസ്ഥലം മാറ്റിയിരുന്നു.  മറ്റുചുമതലകൾ ഇവര്‍ക്ക് നൽകിയിട്ടില്ല. പിന്നാലെ പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന്  ചീഫ് സെക്രട്ടറി വിലക്കുകും ചെയ്തു. മൈസൂരു കെ ആർ നഗർ എംഎൽഎയുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടിയെടുത്തത്. രോഹിണി സിന്ദൂരിയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഡി. രൂപയ്ക്ക് എതിരെ നടപടിയെടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button