KeralaNews

കെ സുരേന്ദ്രൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി; കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടുമെന്ന് കെ സുരേന്ദ്രൻ

കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്‌. മഞ്ചേശ്വരം കോഴ കേസിൽ കുറ്റാരോപണങ്ങൾ നിഷേധിച്ച് കെ സുരേന്ദ്രൻ. സുന്ദരയ്ക്ക് പണം നൽകിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മൊഴി.

സുന്ദരയെ അറിയില്ല, താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ മൊഴി നൽകി. കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കൊടകര,ബത്തേരി എന്നിവിടങ്ങളിലെ കേസുകളും രാഷ്ട്രീയ പ്രേരിതം. നിയമ വ്യവസ്ഥയോട്‌ വിശ്വാസമുള്ളത് കൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഐപിസി 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button