27.1 C
Kottayam
Monday, May 6, 2024

മരട് ഫ്ളാറ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Must read

തിരുവനന്തപുരം:മരടിലെ ഫ്ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മരട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ചിലേയും ലോക്കല്‍ പോലീസിലേയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്.
എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ മേല്‍നോട്ടച്ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് ഐ.ജിക്കാണ്. എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാന്‍, എറണാകുളം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജി ജോര്‍ജ്ജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തില്‍ ഡിറ്റക്റ്റീവ് ഇന്‍സ്പെക്റ്റര്‍മാരും എസ്.എച്ച്.ഒമാരും ഉള്‍പ്പെടുന്നു. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week