ഹരോൾഡ് ഡിക്കി ബേർഡ് അന്തരിച്ചു, വിടപറഞ്ഞത് മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയർ

ലണ്ടൻ: ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ ഹരോൾഡ് ഡിക്കി ബേർഡ് (92) അന്തരിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്‌ഷെയറാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായ 1983-ലേതുൾപ്പെടെ മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയറാണ് ബേർഡ്. 66 ടെസ്റ്റ് മത്സരങ്ങളിൽ അമ്പയറായിരുന്നു. കൃത്യതയാർന്ന അമ്പയറിങ് തീരുമാനങ്ങൾക്കുപുറമേ കളിക്കാരോടുള്ള സ്നേഹവായ്പുകൊണ്ടും കിറുക്കൻ പെരുമാറ്റംകൊണ്ടും ക്രിക്കറ്റ്‌ലോകത്തെ സവിശേഷസാന്നിധ്യമായിരുന്നു ബേർഡ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News