തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യത മുന്‍പെങ്ങുമില്ലാത്ത വിധം ഇടിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെയും ഉയരാത്ത വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ നേരിടുന്നത്. വസ്തുതാ വിരുദ്ധമായ വാര്‍ത്തകളിലെ പൊള്ളത്തരം സമൂഹം കണ്ടെത്തുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുകയെന്ന ഉത്തരവാദിത്തവും മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നില്ല. കുറ്റകൃത്യങ്ങളില്‍ പോലും നിയമപാലകരെ അറിയിക്കാന്‍ തയാറാകാത്ത സമീപനമാണ് മാധ്യമങ്ങള്‍ക്കെന്നും സ്വയം തിരുത്താന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.