കണ്ണൂർ:വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ആഹ്ളാദപ്രകടനത്തിനിടെ കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം ആഘോഷങ്ങൾക്ക് ശേഷം പൊട്ടിക്കാതെ ബാക്കി വന്ന പടക്കം കോൺഗ്രസ് ഓഫീസിന് മുന്നിൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ കുട്ടികൾ ഓഫീസിന് മുന്നിലിരുന്ന പടക്കങ്ങൾ എടുത്ത് കളിക്കുകയും തുടർന്ന് ഇത് പൊട്ടിക്കുകയുമായിരുന്നു
യു ഡി എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. ആഘോഷങ്ങൾക്ക് ശേഷം പൊട്ടിക്കാതെ ബാക്കി വന്ന പടക്കം കോൺഗ്രസ് ഓഫീസിന് മുന്നിൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ കുട്ടികൾ ഓഫീസിന് മുന്നിലിരുന്ന പടക്കങ്ങൾ എടുത്ത് കളിക്കുകയും തുടർന്ന് ഇത് പൊട്ടിക്കുകയുമായിരുന്നു.
കുട്ടികൾ തീ കൊളുത്തി എറിഞ്ഞ പടക്കങ്ങളിൽ ഒന്ന് അമാന്റെ കഴുത്തിൽ വന്നു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അമാനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അഴീക്കോട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിലെ അശ്രദ്ധ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ കവർന്നതിന്റെ ഞെട്ടലിലാണ് നാട് മുഴുവൻ


