NationalNews

72ല്‍ 66 സീറ്റും നേടി സിപിഐഎം, തൃണമൂലിന് ക്ഷീണം; ഒരു സീറ്റുപോലും നേടാനാവാതെ ബിജെപി, തെഹട്ടയില്‍ അട്ടിമറി

കൊല്‍ക്കത്ത: ബംഗാളിലെ തെഹട്ടയിലെ കാര്‍ഷിക സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വമ്പന്‍ വിജയം. 72ല്‍ 66 സീറ്റ് നേടിയാണ് സിപിഐഎമ്മിന്റെ വിജയം. ബാക്കി സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വിജയം. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല.

ഞായറാഴ്ചയാണ് സഹകരണ സംഘത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്നതിനിടെ സിപിഐഎം സതേണ്‍ സോണ്‍ കമ്മറ്റി സെക്രട്ടറി സുബോധ് ബിശ്വാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘സ്വതന്ത്രമായും സമാധാനപരമായും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ എന്താണുണ്ടാവുകയെന്ന് തെഹട്ടയിലെ വോട്ടര്‍മാര്‍ കാണിച്ചു തന്നു’, എന്നാണ് സുബോധ് ബിശ്വാസിന്റെ പ്രതികരണം.

വിട്ടുപോയ പ്രവര്‍ത്തകരെ തിരികെ പിടിക്കാന്‍ കഠിനപ്രയത്‌നം നടത്തുന്ന സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് സഹകരണ തെരഞ്ഞെടുപ്പുകളുടെ ഫലം. ഈ വര്‍ഷം സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button