26 C
Kottayam
Saturday, June 6, 2026

CPM ഓഫീസ് ആക്രമണം; ബൈക്കുകൾ ABVP സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച നിലയിൽ

Must read

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തി. ഒരു സ്കൂട്ടറും ബൈക്കുമാണ് എ.ബി.വി.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഓഫീസിൽ ഒളിപ്പിച്ചനിലയിലായിരുന്നു രണ്ട് ബൈക്കുകൾ.

മുന്ന് ബൈക്കുകളിലായി എത്തിയ ആക്രമികളാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ഇതിൽ രണ്ട് ബൈക്കുകളാണ് ഇപ്പോൾ തമ്പാനൂർ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബൈക്കുകൾ കസ്റ്റഡിയിൽ എടുത്ത് തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമം സംബന്ധിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എ.ബി.വി.പി. പ്രവർത്തകരുടെ ഫോണുകളും ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ എ.ബി.വി.പി. പ്രവർത്തകരെ ചോദ്യം ചെയ്തതിലൂടെയാണ് ബൈക്കുകൾ ഓഫീസിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത് എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബൈക്കുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇനി ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. അതിന്റെ അന്വേഷണത്തിലാണ് പോലീസ്. അക്രമത്തിൽ പങ്കെടുത്ത മൂന്ന് എ.ബി.വി.പി. പ്രവർത്തകരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. അവരെക്കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

നേരത്തെ വഞ്ചിയൂരില്‍ നടന്ന എസ്.എഫ്‌.ഐ. – എ.ബി.വി.പി. സംഘര്‍ഷം പിന്നീട് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമായി മാറിയിരുന്നു. എ.ബി.വി.പി. സംസ്ഥാന ഓഫീസ് അടിച്ച് തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിന് നേരെ ആക്രമണം ഉണ്ടായി എന്ന ആക്ഷേപവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week