കണ്ണൂര്‍:അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും , സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്തു നിന്ന് ഉണ്ടായത്..വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി ഗവർണർ അധിപതിച്ചു.ഗവർണറായി ഇരിക്കുന്നത് പരിഹാസ്യതയാവും.
ഒരു ഗവർണർ ആ പദവി പൂർണമായും ദുരുപയോഗം ചെയ്യുന്നു.വാർത്ത സമ്മേളനം വിളിച്ചു ചേർത്ത് RSS പ്രചാരകൻ്റെ ദൗത്യം നിർവ്വഹിക്കുകയാണ്.വലിയ നിലവാര തകർച്ചയാണിത്.പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്.ഇന്നത്തെ വാർത്ത സമ്മേളനത്തിൽ പുതുതായി ഒന്നുമില്ല.RSSമായിട്ട് ‘ 85 ൽ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തിൽ തന്നെ പറഞ്ഞു.RSS കാരനായി ഗവർണർ സ്ഥാനത്ത് ഇരിക്കാനാവില്ല.ഗവർണർക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തി.മാനസികമായി എന്തോ സംഭവിച്ചു.പ്രതീക്ഷക്കനുസരിച്ച് RSS നെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാതായി എന്ന തോന്നൽ ഗവർണർക്കുണ്ടെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.
ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ ഇന്ന് വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടന്ന് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.
2021 ഡിസംബര്‍ എട്ടിന് വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാന കത്ത് ജനുവരി 16 നും ലഭിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്.