തിരുവനന്തപുരം: സ്പായിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് സി.പി.എം. കൽപ്പന ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ കഠിനംകുളം ചിറ്റാറ്റുമുക്ക് ഫാത്തിമപുരം കനാൽ പുറമ്പോക്കിൽ ജിപ്‌സൺ (32) അറസ്റ്റിലായി. കഴക്കൂട്ടം മൂന്നാംഘട്ടത്തിനു സമീപത്ത് പ്രവർത്തിക്കുന്ന സ്പായിൽ െവച്ചായിരുന്നു പീഡനം.
കഴിഞ്ഞ ഒന്നാംതീയതിയാണ് പാലക്കാട് സ്വദേശിനിയായ 24കാരി കഴക്കൂട്ടത്ത് ജോലിക്കായി എത്തിയത്. സ്പായിൽ ജോലിചെയ്യുന്ന സുഹൃത്തായ യുവതി, സമീപത്തെ വിദ്യാഭ്യാസസ്ഥാപനത്തിൽ ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവായി ജോലിനൽകാമെന്നു പറഞ്ഞാണ് പാലക്കാട് സ്വദേശിനിയെ വിളിച്ചുവരുത്തിയത്. തുടർന്ന് ഇടപാടുകാരനായ ജിപ്സണെയും വിളിച്ചുവരുത്തി.
സ്പായിൽ മസാജിന് എത്തിയ പ്രതി അവിടെ മുറിയിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. അവിടെനിന്നു രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിൽ അഭയംതേടി. തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. സ്പായിലെ ക്യാമറ പരിശോധിച്ച ശേഷമാണ് ജിപ്‌സണെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
Gipson (32), a CPI(M) Branch Secretary and DYFI Zonal Secretary, has been arrested for allegedly attempting to sexually assault a 24-year-old woman at a spa near Kazhakkoottam, Thiruvananthapuram. The victim, a native of Palakkad, was lured to the city with a job offer as a front-office executive. Kazhakkoottam police arrested the accused after verifying CCTV footage from the spa following the victim’s formal complaint.


