CrimeKeralaNews

ലഹരിക്കടത്തിൽ വീണ്ടും സി.പി.എം നടപടി; പ്രതിയെ പുറത്താക്കി, ജാമ്യം നിന്നയാൾക്ക് സസ്‌പെൻഷൻ

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് എതിരെക്കൂടി പാര്‍ട്ടി നടപടി. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ സിനാഫിനെ സസ്‌പെന്‍ഡ് ചെയ്തു.

54 ലക്ഷത്തിന്റെ നിരോധിതപുകയിലെ ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് വിജയകൃഷ്ണന്‍. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം നിന്നുവെന്നാണ് സിനാഫിനെതിരായി പാര്‍ട്ടിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് നടപടിക്കുള്ള തീരുമാനം. രണ്ടുപേര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആലിശ്ശേരി ലോക്കല്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റിയും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button