കെ-റെയില്‍ പദ്ധതി: വികസനത്തിനെതിരെ അവികസിത കൂട്ടുകെട്ട്; ലഘുലേഖയുമായി സി.പി.ഐ.എം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ലഘുലേഖയുമായി വീടുകള്‍ കേന്ദ്രീകരിച്ച് സിപിഐഎം പ്രചാരണം. എതിര്‍പ്പിന് പിന്നില്‍ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടെന്ന് സിപിഐഎം പറയുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകേട്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ. ലഘുലേഖകള്‍ എല്ലാ വീടുകളിലേക്കും എത്തിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

സില്‍വര്‍ ലെയില്‍ സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയില്‍ വ്യക്തമാകുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ പദ്ധതി കടന്നു പോകില്ല. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ലഘുലേഖയില്‍ വിശദീകരിക്കുന്നു.

അതേസമയം കെ റെയില്‍ പദ്ധതി വേണ്ടെന്ന് മുഷ്‌ക് കാണിച്ചാല്‍ അംഗീകരിച്ച് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാടിന് ആവശ്യമെങ്കില്‍ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിര്‍പ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയില്‍ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News