24.6 C
Kottayam
Saturday, June 6, 2026

2019ല്‍ കോര്‍പറേറ്റുകളില്‍ നിന്ന് സി.പി.എം സ്വീകരിച്ചത് 6.19 കോടി; കൂടതല്‍ തുക നല്‍കിയത് മുത്തൂറ്റ്, തൊട്ടുപിന്നില്‍ കല്യാണ്‍

Must read

തിരുവനന്തപുരം: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും സംഭാവനയായി സിപിഐഎം സ്വീകരിച്ചത് 6.91 കോടി രൂപയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുമാണ് സിപിഐഎം ഇക്കാലയളവില്‍ ഏറ്റവുമധികം സംഭാവന സ്വീകരിച്ചതെന്നാണ് എഡിആര്‍ പുറത്തുവിടുന്ന കണക്ക്. സിപിഐഎം മുത്തൂറ്റില്‍ നിന്നും 2,65,00,000 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. മുത്തൂറ്റ് കഴിഞ്ഞാല്‍ സിപിഐഎം പാര്‍ട്ടി ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത് കല്യാണ്‍ ജുവലേഴ്സാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,12,00,000 രൂപയാണ് സംഭാവനയായി സിപിഐഎം കല്യാണ്‍ ജുവലേഴ്സില്‍ നിന്നും സ്വീകരിച്ചത്.

ഇതിനു പുറമേ കിറ്റെക്സ് ചില്‍ഡ്രണ്‍വെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും നവയുഗ എഞ്ചിനീയറിംഗ് കമ്പനിയില്‍ നിന്നും രാജധാനി മിനെറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ നിന്നും ഇന്‍ഡസ് മോട്ടോര്‍സില്‍ നിന്നും സിപിഐഎം വലിയ തുക സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്നും ആകെ 921.95 കോടി രൂപയുടെ സംഭാവന സ്വീകരിച്ചെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിനും മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്വീകരിച്ചത് 573.18 കോടി രൂപയാണെന്നും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്.

ബിജെപിയാണ് 2019-20 വര്‍ഷം കോര്‍പറേറ്റുകളില്‍ നിന്നും ഏറ്റവുമധികം സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടി. 720 കോടിയിലധികം രൂപയുടെ സംഭാവന ബിജെപി കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ചെന്നാണ് എഡിആറിന്റെ റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ 91 ശതമാനവും കോര്‍പറേറ്റ് ഫണ്ടുതന്നെയാണ്. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം, എന്‍സിപി, തൃണമൂണ്‍ കോണ്‍ഗ്രസ് എന്നിങ്ങനെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ബിജെപിയാണ് കൂടുതല്‍ സംഭാവന സ്വീകരിച്ചതെന്ന് എഡിആര്‍ കണ്ടെത്തിയത്.

2025 കോര്‍പറേറ്റുകളില്‍ നിന്നായി ബിജെപി 720.407 കോടി രൂപ സംഭാവനയായി സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന് 154 കോര്‍പറേറ്റുകളില്‍ നിന്ന് ലഭിച്ചത് 133.04 കോടി രൂപയുടെ സംഭാവനയാണ്. എന്‍സിപി 57.086 കോടി രൂപ വാങ്ങി. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കണെമന്നാണ് നിയമം. തങ്ങള്‍ക്ക് 20000 രൂപയ്ക്ക് മുകളിലുള്ള യാതൊരു സംഭാവനയും ലഭിച്ചില്ലെന്നാണ് ബിഎസ്പി സാക്ഷ്യപ്പെടുത്തിയിരുന്നത്. കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ച യാതൊരു വരുമാനവും സിപിഐയും രേഖപ്പെടുത്തിയിട്ടില്ല.

- Advertisement -

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവകളില്‍ 43% ശതമാനവും ഇലക്ട്രോള്‍ ട്രസ്റ്റുകളില്‍ നിന്നാണ്. സംഭാവനയുടെ 15.87 ശതമാനം നിര്‍മാണ കമ്പനികളില്‍ നിന്നും 13 ശതമാനം ഖനന/ കെട്ടിട നിര്‍മാണ/ കയറ്റുമതി കമ്പനികളില്‍ നിന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week