തമിഴ്നാട്ടിൽ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മധുരയിൽ സിറ്റിങ് എം.പി,ദിണ്ടി​ഗലിൽ ജില്ലാ സെക്രട്ടറി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം. മധുരയില്‍ സിറ്റിങ് എം.പി. സു. വെങ്കിടേശനും ദിണ്ടിഗലില്‍ ജില്ലാ സെക്രട്ടറി ആര്‍. സച്ചിദാനന്ദവും മത്സരിക്കും. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ ഏറ്റെടുത്താണ് ഡി.എം.കെ. ദിണ്ടിഗല്‍ വിട്ടുനല്‍കിയത്. അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡി.എം.കെ. ഇവിടെ വിജയിച്ചത്.

ബി.ജെ.പിയുടെ ജയസാധ്യത തടയാന്‍ ലക്ഷ്യമിട്ടായിരുന്നു കോയമ്പത്തൂര്‍ ഡി.എം.കെ. ഏറ്റെടുത്തത്. സി.പി.എമ്മിന്റേതിന് പുറമേ കോണ്‍ഗ്രസിന്റെ നാലു സീറ്റുകള്‍ ഏറ്റെടുക്കാന്‍ ഡി.എം.കെ. ലക്ഷ്യമിടുന്നുണ്ട്. അതേസമയം, സി.പി.ഐക്ക് അവരുടെ സിറ്റിങ് സീറ്റായ നാഗപട്ടണവും തിരുപ്പൂരും തന്നെ അനുവദിച്ചു.

ഡി.എം.കെ. നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ഉള്‍പ്പെട്ട മുസ്ലിം ലീഗിന് രാമനാഥപുരം സീറ്റ് വീണ്ടും അനുവദിച്ചിരുന്നു. ഇവിടെ സിറ്റിങ് എം.പി. നവാസ് കനി മത്സരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News