CrimeKerala

സീറ്റുവിഭജനത്തില്‍ തര്‍ക്കം,മലപ്പുറത്ത് സിപിഐ പ്രവർത്തകന് വെട്ടേറ്റു

പൊന്നാനി: മലപ്പുറത്ത് സിപിഐ പ്രവർത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. അക്രമണത്തിന് പിന്നിൽ സിപിഎമ്മെന്നാണ് ആരോപണം. സീറ്റുവിഭജനത്തിലെ തർക്കമാണ് അക്രമണത്തിന് കാരണം.

ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. പഞ്ചായത്തിൽ സിപിഎം-സിപിഐ സീറ്റു വിഭജന ചർച്ച അലസി പിരിഞ്ഞിരുന്നു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ വീണ് പരിക്കേറ്റതെന്നാണ് സിപിഎം വിശദീകരണം നൽകിയത്. വെട്ടേറ്റ ബാലനെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button